55 പന്തിൽ 141, അഭിഷേക് തകർത്ത റെക്കോർഡുകൾ!

രഞ്ജിത്ത് കാർത്തിക

പഞ്ചാബ് കിങ്സിനെതിരായ പോരാട്ടത്തിൽ 55 പന്തിൽ സെഞ്ച്വറിയടിച്ച് അഭിഷേക് ശർമ.

അഭിഷേക് ശർമ

10 സിക്സും 14 ഫോറും സഹിതം 55 പന്തിൽ താരം അടിച്ചത് 141 റൺസ്.

256.36 ആയിരുന്നു ഇന്നിങ്സിൽ താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.

ഇതോടെ ചില റെക്കോർഡുകളും താരം സ്വന്തമാക്കി.

ഐപിഎല്ലിൽ റൺസ് ചെയ്സ് ചെയ്ത് ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തി​ഗത സ്കോർ താരം സ്വന്തം പേരിലാക്കി.

മാർക്കസ് സ്റ്റോയിനിസ് നേടിയ 124 റൺസിന്റെ റെക്കോർഡാണ് അഭിഷേക് തകർത്തത്.

ഐപിഎല്ലിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തി​ഗത സ്കോറും അഭിഷേകിന്റെ പേരിലായി.

ഐപിഎല്ലിലെ ഏറ്റവും ഉയർന്ന വ്യക്തി​ഗത സ്കോർ നേടിയ താരങ്ങളുടെ പട്ടികയിൽ അഭിഷേക് മൂന്നാം സ്ഥാനക്കാരനായി.

ക്രിസ് ​ഗെയ്ൽ (175), ബ്രണ്ടൻ മക്കെല്ലം (158) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത്.

ക്രിസ് ​ഗെയ്ൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക