എച്ച് പി
യൂട്യൂബ് റീൽസിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും മോഡലിങ്ങിലൂടെയും ശ്രദ്ധേയായ അഷിക അശോകൻ വിവാഹിതയായി.
കുടുംബ സുഹൃത്തായ പ്രണവ് ആണ് അഷികയുടെ വരൻ. വളാഞ്ചേരി സ്വദേശിയായ പ്രണവ് ആർക്കിടെക്റ്റ് ആണ്.
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായാണ് വിവാഹം നടന്നത്. സോഷ്യൽമീഡിയ താരങ്ങളും വിവാഹത്തിൽ പങ്കെടുത്തിരുന്നു.
വളരെക്കാലമായി അറിയാവുന്ന ആളാണ് പ്രണവെന്നും പെട്ടെന്നുള്ള കല്യാണമായിരുന്നെന്നും വിവാഹത്തിന് ശേഷം അഷിക ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
'ചിലത് പ്ലാന്‍ ചെയ്യുന്നതിനൊക്കെ അപ്പുറമായിരിക്കും' എന്ന വരികളോടെ വിവാഹത്തിന്റെ വിഡിയോയും അഷിത പങ്കുവെച്ചിട്ടുണ്ട്.
മിസ്സിങ് ഗേൾസ് എന്ന മലയാള ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലും അഷിക അരങ്ങേറ്റം കുറിച്ചിരുന്നു. പുന്നഗൈ സൊല്ലും, സാൻട്രിതാഴ് എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഇന്ദ്രജിത്തിനെ നായകനാക്കി ജിതിൻ ടി സുരേഷ് സംവിധാനം ചെയ്യുന്ന ധീരം ആണ് അഷികയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
മുൻപ് നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി പോയതായി അഷിക പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഈ വിവാഹം താൻ വേണ്ടെന്ന് വെച്ചതെന്നും അഷിക വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക