ചൂട് നാല് ഡിഗ്രി സെല്‍ഷ്യസ് കൂടിയാല്‍ എന്തു സംഭവിക്കും?; സമ്പാദ്യത്തിന്റെ 40 ശതമാനം ആവിയാകാം

സമകാലിക മലയാളം ഡെസ്ക്

ആഗോള താപനത്തില്‍ നാലു ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധന ഉണ്ടായാല്‍ ഒരു ശരാശരി വ്യക്തിയുടെ സമ്പാദ്യത്തിന്റെ 40 ശതമാനം നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്

ഇത് മുന്‍ കണക്കുകളെ അപേക്ഷിച്ച് നാലുമടങ്ങ് കൂടുതലാണെന്ന് വേള്‍ഡ് ഇക്കണോമി ഫോറത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു

ആഗോള താപനത്തില്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധന ഉണ്ടായാല്‍ പോലും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും

ആഗോള താപനത്തില്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധന ഉണ്ടായാല്‍ സമ്പാദ്യത്തിന്റെ 16 ശതമാനം വരെ നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കും

നേരത്തെ ആഗോള താപനത്തില്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധന ഉണ്ടായാല്‍ തന്നെ ശരാശരി വ്യക്തിയുടെ സമ്പാദ്യത്തില്‍ നിന്ന് 1.4 ശതമാനം ആവിയായി പോകാന്‍ സാധ്യതയെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്

കാലാവസ്ഥ പ്രശ്‌നങ്ങള്‍ ബിസിനസിനെയും ബാധിക്കും.2035 ഓടേ ഓരോ വര്‍ഷവും ശരാശരി ബിസിനസ് വരുമാനത്തില്‍ 7.3 ശതമാനത്തിന്റെ ഇടിവിനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്

2055 ആകുമ്പോഴേക്കും വാര്‍ഷികാടിസ്ഥാനത്തില്‍ ശരാശരി ബിസിനസ് വരുമാനത്തില്‍ 12.8 ശതമാനത്തിന്റെ ഇടിവിനുള്ള സാധ്യതയുണ്ട്.

യൂട്ടിലിറ്റീസ്, ടെലികമ്മ്യൂണിക്കേഷന്‍ മേഖലയെയാണ് ആഗോള താപനം ഏറ്റവുമധികം ബാധിക്കാന്‍ പോകുന്നത്

കാലാവസ്ഥയുമായി ബന്ധപ്പെട്ട് രാജ്യങ്ങള്‍ ലക്ഷ്യങ്ങള്‍ കൈവരിച്ചാല്‍ പോലും ആഗോള താപനത്തില്‍ 2.1 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധന ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക