അഞ്ജു
പോഷകങ്ങളുടെ പവര്‍ ഹൗസുകളാണ് വിത്തുകളും നട്സും ഡ്രൈ ഫ്രൂട്സും. എന്നാല്‍ ശരീരത്തിന് മികച്ച ഫലം കിട്ടുന്നതിന് ഇവ ഒരോന്നും കഴിക്കാന്‍ പ്രത്യേക സമയക്രമങ്ങളുണ്ട്.
ഡ്രൈ ഫ്രൂട്സ്
ഡ്രൈ ഫ്രൂട്‌സിന് ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയാണ്. അതുകൊണ്ട് തന്നെ രാവിലെയോ വര്‍ക്ക്ഔട്ടിന് മുമ്പോ മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്.
ആര്‍ത്തവം
ഉണക്കമുന്തിരിയില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ അമിതമായ ആര്‍ത്തവം അനുഭവിക്കുന്നവര്‍ക്ക് രാവിലെ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. പിഎംഎസ് ഉള്ളവര്‍ക്ക് മഗ്നീഷ്യം അടങ്ങിയ മത്തങ്ങ വിത്തുകള്‍, ബദാം അല്ലെങ്കില്‍ വാല്‍നട്ട് എന്നിവ അത്താഴ സമയത്തെ സൂപ്പുകളില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്.
ഭക്ഷണത്തിന് മുന്‍പ്
ഉയര്‍ന്ന അളവില്‍ കാര്‍ബ്സ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് നട്‌സ് കഴിക്കുന്നത് ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ സഹായിക്കും. കാര്‍ബോഹൈഡ്രേറ്റുകളുടെ ദഹനത്തെ വൈകിപ്പിക്കുന്ന നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍ എന്നിവ നട്സില്‍ അടങ്ങിയിട്ടുണ്ട്.
ഊര്‍ജ്ജനില
ബദാം, വാല്‍നട്സ് ഊര്‍ജ്ജനില മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് രാവിലെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്.
ഈന്തപ്പഴം, പിസ്ത എന്നിവ വര്‍ക്ക് ഔട്ടിന് തൊട്ടു മുന്‍പ് ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കും.
കശുവണ്ടി, ഉണക്കമുന്തിരി എന്നിവ മാനസികാവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കും.
ശരീരഭാരം
കുതിര്‍ത്ത ബദാം, ഉണക്കമുന്തിരി, വാല്‍നട്‌സ് എന്നിവ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. ഇത് ശരീരഭാരം ക്രമീകരിക്കാന്‍ സഹായിക്കും.
ദഹനത്തിന്
പ്രൂണ്‍സ്, ഫിഗ്സ്, ഉണക്കമുന്തിരി, ബദാം തുടങ്ങിയവയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രാവിലെ കഴിക്കുന്നത് ദഹനം ശരിയായ രീതിയിൽ നടക്കാനും മലവിസർജ്ജനം നടത്താനും സഹായിക്കുന്നു. വയറു വീർക്കുന്നത് തടയാൻ വൈകുന്നേരം കുതിർത്ത ഫിഗ്സ്, വാൽനട്ട് തുടങ്ങിയ നാരുകൾ കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്.
ഉറക്കം
നട്സ് ചില ഭക്ഷണങ്ങളോട് യോജിപ്പിച്ചു കഴിക്കുന്നത് വിശ്രമം, മെലറ്റോണിൻ ഉത്പാദനം, ഉറക്കത്തിന്റെ ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും.
പിസ്തയോ ബദാമോ പാലിൽ പൊടിച്ചു ചേര്‍ത്തു കഴിക്കുന്നത്, ബദാം, വാൽനട്ട് എന്നിവ വാഴപ്പഴത്തോടൊപ്പം കഴിക്കുന്നത്, നട്സിനൊപ്പം ഡാര്‍ക്ക് ചെറികള്‍ കഴിക്കുന്നതും ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കും.