മുഖ്യമന്ത്രി പദവിയില്‍ കൂടുതല്‍ കാലം; രണ്ടാമനാകാന്‍ പിണറായി വിജയൻ

സമകാലിക മലയാളം ഡെസ്ക്

കേരള മുഖ്യമന്ത്രിയായി ഏറ്റവും കുടുതല്‍ കാലം അധികാരത്തിലിരിക്കുന്ന രണ്ടാമത്തെ നേതാവെന്ന റെക്കോർഡിലേക്ക് പിണറായി വിജയന്‍

ഏപ്രില്‍ 14 ന് മുഖ്യമന്ത്രി പദവിയില്‍ 3256 ദിവസം പൂര്‍ത്തിയാക്കുന്ന പിണറായി കെ കരുണാകരന് ഒപ്പമെത്തും.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു

4009 ദിവസങ്ങള്‍ അധികാരത്തില്‍ ഇരുന്ന ഇ കെ നായനാരാണ് പട്ടികയില്‍ ഒന്നാമത്.

ഇ കെ നായനാർ | ഫെയ്സ്ബുക്ക്

നാല് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ വ്യക്തിയാണ് കെ കരുണാകരന്‍

കെ കരുണാകരന്‍ | എക്സ്പ്രസ് ഫയല്‍

കേരള ചരിത്രത്തില്‍ ഇതുവരെ 23 മന്ത്രി സഭകളിലായി 12 പേർ കേരളത്തിന്റെ മുഖ്യമന്ത്രിമാരായി. ഇതില്‍ തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തില്‍ എത്തിയ റെക്കോര്‍ഡ് പിണറായി വിജയന് മാത്രമാണ്.

പിണറായി വിജയന്‍

സി അച്യുതമേനോനാണ് പട്ടികയില്‍ മൂന്നാമന്‍. 2540 ദിവസമാണ് അച്യുതമേനോന്‍ അധികാരത്തിലിരുന്നത്.

സി. അച്യുതമേനോന്‍

രണ്ട് തവണയായി ഉമ്മന്‍ചാണ്ടി 2459 ദിവസങ്ങളും മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്നു.

ഉമ്മന്‍ചാണ്ടി/ ഫയല്‍

എ കെ ആന്റണി മൂന്ന് തവണയായി 2177 ദിവസം മുഖ്യമന്ത്രിയായി

എകെ ആന്റണി | ബിപി ദീപു, എക്സ്പ്രസ്

വി എസ് അച്യുതാനന്ദന്‍ 1826 ദിവസം (ഒരു ടേം)

വി എസ് അച്യുതാനന്ദന്‍, ഫയല്‍ ചിത്രം

ഇ എംഎസ് നമ്പൂതിരിപ്പാട് രണ്ട് തവണയായി 1718 ദിവസം അധികാരത്തിലിരുന്നു

ഇ.എം.എസ് നമ്പൂതിരിപ്പാട്

പട്ടം താണുപിള്ള (947 ദിവസം)

പട്ടം താണുപിള്ള

ആർ ശങ്കർ (715 ദിവസം)

ആര്‍. ശങ്കര്‍,

പി കെ വാസുദേവൻ നായർ (348 ദിവസം)

സി എച്ച് മുഹമ്മദ് കോയ (54 ദിവസം)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക