Amal Joy
മുറിയില്‍ കട്ടിയുള്ള കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നത് ചൂടും യുവി റെയ്‌സും നേരിട്ട് പതിക്കുന്നത് തടയും
അതിരാവിലെയും വൈകുന്നേരവും ജനലുകളും വാതിലുകളും തുറക്കുക, ശുദ്ധവായു അകത്ത് കടക്കുകയും മുറിയിലെ താപനില കുറയ്ക്കുകയും ചെയ്യും
ടേബിള്‍ ഫാനിന് മുന്നില്‍ ഒരു പാത്രം ഐസ് അല്ലെങ്കില്‍ ഫ്രോസണ്‍ വാട്ടര്‍ ബോട്ടില്‍ വയ്ക്കുക. ഐസിന് മുകളിലൂടെ കടന്നുപോകുന്ന വായു മുറി തണുപ്പിക്കും
റൂമില്‍ ചൂടുണ്ടാക്കുന്ന ഉപകരണങ്ങള്‍ ഓഫ് ചെയ്യുക. ലാപ്ടോപ്പുകള്‍, ടിവികള്‍, ലൈറ്റുകള്‍ പോലുള്ള ഉപകരണങ്ങള്‍ ചൂട് പുറന്തള്ളുന്നു. കുറഞ്ഞ ചൂട് പുറന്തള്ളുന്ന എല്‍ഇഡി ലൈറ്റുകളോ സിഎഫ്എല്‍ ബള്‍ബുകളും ഉപയോഗിക്കുക
തറയോട് ചേര്‍ന്ന് ഉറങ്ങുന്നത് രാത്രിയില്‍ തണുപ്പ് നിലനിര്‍ത്താന്‍ സഹായിക്കും. മികച്ച വായുസഞ്ചാരത്തിനായി മെത്തയ്ക്ക് പകരം മുള പായയും ഉപയോഗിക്കാം.
സാറ്റിന്‍ അല്ലെങ്കില്‍ സില്‍ക്ക് കിടക്കകള്‍ക്ക് പകരം ഭാരം കുറഞ്ഞ കോട്ടണ്‍ ഷീറ്റുകള്‍ ഉപയോഗിക്കുക.
തുറന്ന ജനാലയിലെ അഴിയില്‍ നനഞ്ഞ തുണി വിരിച്ചിടാം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക