സമകാലിക മലയാളം ഡെസ്ക്
ആഭ്യന്തര സീസണില്‍ വിദര്‍ഭയ്ക്ക് വേണ്ടി കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഐപിഎല്ലിലേക്ക് തിരികെ വരാന്‍ കരുണ്‍ നായര്‍ക്ക് അവസരമൊരുക്കിയത്
ഐപിഎല്ലില്‍ ആദ്യ അര്‍ധ സെഞ്ച്വറി കുറിച്ച് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കരുണ്‍ നായര്‍ 2022ല്‍ പങ്കുവെച്ച പഴയ കുറിപ്പ് കുത്തിപ്പൊക്കി വൈറലാക്കിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. 'പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരു അവസരം കൂടി തരൂ' -എന്ന കുറിപ്പാണ് വൈറലായത്
ഇന്നലെ മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കരുണ്‍ നായര്‍ ഇംപാക്ട് പ്ലെയറായാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ ഇടംനേടിയത്
ഈ സീസണിലെ ആദ്യ നാലു മത്സരങ്ങളില്‍ കരുണ്‍ നായരെ കളിപ്പിച്ചിരുന്നില്ല. മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ഡു പ്ലെസിസിന് പരിക്ക് പറ്റിയതാണ് കഴിവ് പ്രകടിപ്പിക്കാന്‍ കരുണ്‍ നായര്‍ക്ക് അവസരം ഒരുക്കിയത്.
ഇതിന് മുന്‍പ് ഐപിഎല്ലില്‍ കളിച്ചത് 2022 എഡിഷനില്‍ രാജസ്ഥാന്‍ റോയല്‍സിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ്.
മുംബൈയ്‌ക്കെതിരായ പോരാട്ടത്തിന് മുമ്പുള്ള ഐപിഎല്‍ മത്സരത്തില്‍ പ്രകടനം മികച്ചതായിരുന്നില്ല. നാലാം നമ്പറില്‍ ഇറങ്ങിയ താരം 13 പന്തില്‍ നിന്ന് 13 റണ്‍സ് മാത്രമാണ് നേടിയത്.
2022 സീസണില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 16 റണ്‍സ് മാത്രമേ അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞുള്ളൂ.
2023 സീസണില്‍, പരിക്കേറ്റ കെഎല്‍ രാഹുലിന് പകരക്കാരനായി അദ്ദേഹം ലഖ്‌നൗ ടീമിലുണ്ടായിരുന്നു. പക്ഷേ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ സാധിച്ചില്ല
2017 ലെ ഐപിഎല്ലിലും ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കരുണ്‍ നായര്‍ കളിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക