രഞ്ജിത്ത് കാർത്തിക
ഏകദിന ക്രിക്കറ്റിന്റെ ചരിത്ര വഴികളിലെ നിർണായക ദിനമായിരുന്നു അന്ന്. 2010 ഫെബ്രുവരി 24.
ഗ്വാളിയോറിലെ ക്യാപ്റ്റൻ രൂപ്സിങ് സ്റ്റേഡിയത്തിൽ ഐതിഹാസികമായ ഇന്നിങ്സ് അന്നാണ് പിറവി കൊണ്ടത്.
ഏകദിന ക്രിക്കറ്റിന്റെ ഗതിമാറ്റത്തിന് കൂടി ആ ബാറ്റിങ് നാന്ദി കുറിച്ചു.
ഏകദിനത്തിൽ ആദ്യമായി ഒരു താരം ഡബിൾ സെഞ്ച്വറിയടിച്ചു.
ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ് ഈ നേട്ടം ചരിത്രത്തിൽ ആദ്യമായി സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് സച്ചിൻ ആ ബെഞ്ച് മാർക്ക് തീർത്തത്.
147 പന്തിൽ 25 ഫോറും 3 സിക്സും സഹിതം 200 റൺസ് നോട്ടൗട്ട്. 226 മിനിറ്റുകൾ സച്ചിൻ ക്രീസിൽ വാണു.
ഏകദിനത്തിൽ പിന്നീട് 200 റൺസ് എന്നത് പതിവ് കാഴ്ചയായി മാറ്റിയ ഇന്നിങ്സാണ് അന്നത്തെ സച്ചിൻ നേടിയ 200. വീരേന്ദർ സെവാഗാണ് രണ്ടാമത് ഈ നേട്ടം സ്വന്തമാക്കിയത്.
പിന്നീട് 11 ഇരട്ട സെഞ്ച്വറികൾ ഏകദിനത്തിൽ പിറന്നു. 9 താരങ്ങളാണ് ഈ നേട്ടത്തിലെത്തിയത്.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് മാത്രം 3 ഡബിൾ സെഞ്ച്വറികൾ!
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക