ആതിര അഗസ്റ്റിന്‍
നമ്മുടെ രാജ്യത്തിന്റെ ഗതാഗത സംവിധാനത്തില്‍ ഇന്ത്യന്‍ റെയില്‍വേ പ്രധാന പങ്കുവഹിക്കുന്നു
ദശലക്ഷക്കണക്കിന് യാത്രക്കാരാണ് ദിവസവും ട്രെയിനില്‍ യാത്ര ചെയ്യുന്നത്
കനത്ത പിഴ മുതല്‍ ജയില്‍വാസം വരെയുള്ള നിയമലംഘനങ്ങള്‍ ട്രെയിന്‍ യാത്രയില്‍ ചിലര്‍ ചെയ്യാറുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ?
റെയില്‍വേ സ്‌റ്റേഷനുകളില്‍ യാത്രക്കാര്‍ മാലിന്യം തള്ളുമ്പോള്‍ ശ്രദ്ധിക്കണം.
റെയില്‍വേ സുരക്ഷാ സേനയ്‌ക്കൊപ്പം റെയില്‍വേ സ്റ്റേഷന്‍ അഡ്മിനിസ്‌ട്രേഷനും ഇക്കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്
റെയില്‍ലേ ലൈനുകള്‍ മുറിച്ചു കടക്കാന്‍ സ്റ്റേഷനുകളില്‍ സബ്‌വേകളോ നടപ്പാലങ്ങളോ ഉണ്ട്. ഇവയിലല്ലാതെ നടക്കുന്നത് നിയമവിരുദ്ധമാണ്
റെയില്‍വേ ലൈന്‍ മുറിച്ചു കടക്കുകയോ റെയില്‍വേ യാര്‍ഡില്‍ വഴക്കിട്ടോ പിടിക്കപ്പെട്ടാല്‍ ശിക്ഷയുറപ്പാണ്. ഇതിന് കനത്ത പിഴ ചുമത്തേണ്ടി വരും
റെയില്‍വേ വസ്തുവകകള്‍ നശിപ്പിച്ചാല്‍ അറസ്റ്റിന് വരെ സാധ്യതയുണ്ടെന്ന് മറക്കാതിരിക്കുക
സ്റ്റേഷന്‍ പരിസരത്തോ ട്രെയിനുള്ളിലോ ടിടിയോട് അപമര്യാദയായി പെരുമാറാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്കെതിരെ നടപടിയെടുത്തേക്കാം
പ്ലാറ്റ്‌ഫോമില്‍ ട്രെയിനിനായി കാത്തുനില്‍ക്കുമ്പോള്‍ മഞ്ഞ വരയ്ക്കുള്ളില്‍ നില്‍ക്കണം. അല്ലെങ്കില്‍ ചിലപ്പോള്‍ പിഴ ചുമത്തേണ്ടി വന്നേക്കാം. റെയില്‍വേയുടെ സെക്ഷന്‍ 147 പ്രകാരം 500 രൂപയാണ് പിഴ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക