എ എം
വാട്സ്ആപ്പില്‍ വരുന്ന എല്ലാ ഫോട്ടോയും തുറന്നു നോക്കരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്
ഒരിക്കലും അറിയാത്ത നമ്പറുകളില്‍ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ ഡൗണ്‍ലോഡ് ചെയ്യുകയോ, ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്
അറിയാത്ത നമ്പറുകളില്‍ നിന്നുള്ള ഫോട്ടോ തുറന്നാല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.
ഇത്തരം ഫോട്ടോകളില്‍ ബാങ്കിംഗ് വിശദാംശങ്ങള്‍, പാസ് വേര്‍ഡുകള്‍, ഒടിപികള്‍, യുപിഐ വിവരങ്ങള്‍ എന്നിവ മനസ്സിലാക്കാനും ഫോണ്‍ നിയന്ത്രിക്കാനും കഴിവുള്ള മാല്‍വെയറുകള്‍ ഒളിഞ്ഞിരിക്കാം.
സ്റ്റെഗനോഗ്രാഫി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഫോണ്‍ ഹാക്ക് ചെയ്യാന്‍ ആവശ്യമായ ഡാറ്റ രഹസ്യമായി ചിത്രങ്ങളില്‍ ഒളിപ്പിച്ചുവച്ചാണ് തട്ടിപ്പ്.
ചിത്രം തുറക്കുമ്പോള്‍ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ കൈക്കലാക്കും. മറ്റ് തട്ടിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു ഒടിപി മുന്നറിയിപ്പ് പോലും നല്‍കാതെയാണ് തട്ടിപ്പ്
ഫോണിന്റെ സോഫ്റ്റ്വെയറും ആന്റിവൈറസും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കാനും മുന്നറിയിപ്പില്‍ പറയുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക