Amal Joy
ആധാര്‍ വിവരങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ ആധാര്‍ ആപ്പ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍, ഇനി ആധാറിന്റെ കോപ്പി കൈയ്യില്‍ കരുതണ്ട
ആധാര്‍ വെരിഫിക്കേഷന്‍ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് പുറത്തിറക്കിയത്
ക്യൂആര്‍ കോഡുകള്‍ വഴി യുപിഐ പേയ്മെന്റുകള്‍ നടത്തുന്നതു പോലെ സിമ്പിള്‍ ആയിരിക്കും ആപ്പ് വഴിയുള്ള ആധാര്‍ വേരിഫിക്കേഷന്‍
ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള തല്‍ക്ഷണ വെരിഫിക്കേഷനും ഓതെന്റിഫിക്കേഷനുമാണ് ആപ്പിന്റെ ഹൈലൈറ്റ്. തത്സമയ ഫേസ് ഐഡിയും ആപ്പിന്റെ പ്രത്യേകതയാണ്.
പുതിയ ആപ്പ് പൂര്‍ണമായി സജ്ജമാകുന്നതോടെ ഫിസിക്കല്‍ ആധാര്‍ കാര്‍ഡുകളും ഫോട്ടോകോപ്പികളും കൊണ്ടു നടക്കേണ്ട സാഹചര്യം പൂര്‍ണമായും ഒഴിവാക്കാം
ഫിസിക്കല്‍ കാര്‍ഡുകള്‍ വന്‍തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതിയും ഇതോടെ ഒരുപരിധിവരെ ഒഴിവാക്കാന്‍ സാധിക്കും.
ഉപയോക്താക്കള്‍ക്ക് ആധാര്‍ സ്‌കാനിങ്, ഫോട്ടോകോപ്പി എടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കാം
യാത്രക്കിടയിലോ മറ്റാവശ്യങ്ങള്‍ക്കോ ആധാര്‍ ഫോട്ടോകോപ്പി കൈമാറേണ്ട ആവശ്യം ഇല്ലാതാകും. ഇത് ആധാര്‍ ദുരുപയോഗം തടയും
ഉപയോക്താവിന്റെ സമ്മതം കൂടാതെ ആധാര്‍ വിവരങ്ങള്‍ പങ്കിടാന്‍ ആപ്പ് അനുവദിക്കുകയില്ല. കൂടാതെ ആവശ്യമായ വിവരങ്ങള്‍ മാത്രമായും പങ്കിടാന്‍ കഴിയും.
ബീറ്റ ഘട്ടത്തിലുള്ള ആപ്പ് എന്ന് ഔദ്യോഗികമായി പുറത്തിറക്കുമെന്നു വ്യക്തമല്ല
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക