മുഖ്യമന്ത്രി സ്ഥാനത്ത് കരുണാകരനെ പിന്തള്ളി; പിണറായി വിജയന്‍ രണ്ടാം സ്ഥാനത്ത്, ആരാണ് ഒന്നാമത്?

എ എം

കേരളത്തില്‍ കൂടുതല്‍ കാലം മുഖ്യമന്ത്രിപദം വഹിച്ചവരുടെ പട്ടികയില്‍ പിണറായി വിജയന്‍ രണ്ടാം സ്ഥാനത്ത് എത്തി

ഇന്ന് (2025 ഏപ്രില്‍ 15) 3246 ദിവസം (8 വര്‍ഷം 10 മാസം 20 ദിവസം) മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ പിന്തള്ളിയാണ് പിണറായി വിജയന്‍ രണ്ടാമതെത്തിയത്

4009 ദിവസം മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരാണ് ഒന്നാം സ്ഥാനത്ത്. അദ്ദേഹം വിവിധ സമയങ്ങളിലായി 3 മന്ത്രിസഭകള്‍ക്കു നേതൃത്വം നല്‍കി.

തുടര്‍ച്ചയായുള്ള മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍ സി അച്യുതമേനോനെ (2364 ദിവസം) പിന്തള്ളി 2022 നവംബര്‍ 14ന് ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

കേരള രാഷ്ട്രീയചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം (17 ദിവസം) കാവല്‍ മുഖ്യമന്ത്രിയായതിന്റെ ബഹുമതിയും പിണറായി വിജയനാണ് (2021 മേയ് 3 - 20)

ഇതുവരെ 23 മന്ത്രിസഭകളിലായി 12 പേര്‍ മുഖ്യമന്ത്രിമാരായി. തുടര്‍ച്ചയായി 2 മന്ത്രിസഭകള്‍ക്കു (2016 മേയ് 25നും 2021 മേയ് 20 നും സത്യപ്രതിജ്ഞ) നേതൃത്വം നല്‍കിയത് പിണറായി വിജയന്‍ മാത്രമാണ്

കരുണാകരന്‍ വിവിധ സമയങ്ങളിലായി 4 മന്ത്രിസഭകള്‍ക്കു നേതൃത്വം നല്‍കി.

ഉമ്മന്‍ ചാണ്ടി 2459, എ കെ ആന്റണി 2177, വി എസ് അച്യുതാനന്ദന്‍ 1826 എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള മറ്റു മുഖ്യമന്ത്രിമാര്‍ അധികാരത്തിലിരുന്ന ദിവസങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക