ട്രെയിന്‍ ടിക്കറ്റ്: തത്കാല്‍ എപ്പോള്‍ ബുക്ക് ചെയ്യണം? എസി, നോണ്‍ എസി ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ട സമയം

Amal Joy

തത്കാല്‍ ബുക്കിങ് സമയം സംബന്ധിച്ചുള്ള തെറ്റായ സന്ദേശങ്ങളില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് റെയില്‍വേ

നിലവില്‍ എസി, നോണ്‍ എസി സീറ്റുകള്‍ തത്കാല്‍, പ്രീമിയം തത്കാല്‍ എന്നിവയായി ബുക്ക് ചെയ്യുന്നതില്‍ മാറ്റമില്ലെന്നു റെയില്‍വേ അറിയിച്ചു

തത്കാല്‍ ടിക്കറ്റുകള്‍ ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പാണ് ബുക്ക് ചെയ്യേണ്ടത്. ട്രെയിന്‍ യാത്ര ആരംഭിക്കുന്ന സമയത്തിന് ഒരു ദിവസം മുന്‍പാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.

IRCTC

തത്കാല്‍ ഓപ്പണ്‍ ആകുന്ന ദിവസം രാവിലെ 10 മണിക്കാണ് എസി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവുക. 11 മണിക്കാണ് നോണ്‍ എസി ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്.

ഓഗസ്റ്റ് രണ്ടാം തീയതിയാണ് ട്രെയിന്‍, യാത്ര ആരംഭിക്കുന്ന ആദ്യത്തെ സ്റ്റേഷനില്‍ നിന്നു പുറപ്പെടുന്നതെങ്കില്‍ എസി തത്കാല്‍ ടിക്കറ്റുകള്‍ ഓഗസ്റ്റ് ഒന്നാം തീയതി രാവിലെ പത്തുമണി മുതല്‍ ബുക്ക് ചെയ്യാം

നോണ്‍ എസി ടിക്കറ്റുകള്‍ ഓഗസ്റ്റ് ഒന്നാം തിയതി പതിനൊന്നു മണിക്ക് ബുക്ക് ചെയ്യാം

ഒരു പിഎന്‍ആറില്‍ പരമാവധി നാലുപേര്‍ക്ക് മാത്രമാണ് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുക. സാധാരണ ടിക്കറ്റ് നിരക്കില്‍ നിന്നും അധികമായി യാത്രക്കാരില്‍ നിന്ന് തത്കാല്‍ ചാര്‍ജ് ഈടാക്കും.

പ്രതീകാത്മക ചിത്രം

തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന അതേസമയം തന്നെയാണ് പ്രീമിയം തത്കാലും ബുക്ക് ചെയ്യേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക