എച്ച് പി
പണി എന്ന സിനിമയിലൂടെയാണ് നടി അഭിനയയെ മലയാളികൾക്ക് പരിചയം.
അഭിനയയുടെ വിവാഹ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലായിരുന്നു അഭിനയയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.
ഇപ്പോള്‍ വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബാച്ചിലര്‍ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ മെഹന്ദി ആഘോഷത്തിന്റെ ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് നടി.
വയലറ്റ് നിറത്തിലുള്ള ലെഹങ്ക ദാവണിയാണ് അഭിനയയുടെ വേഷം.
15 വര്‍ഷത്തെ പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് കടക്കുന്നത്.
കാർത്തിക് ആണ് അഭിനയയുടെ പ്രതിശ്രുത വരന്‍. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ഇരുവർക്കും വിവാഹാശംസകൾ നേരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക