അഞ്ജു
ഇന്ത്യന്‍ സ്കിന്‍ ടോണിനെ സംബന്ധിച്ച് പിഗ്മെന്റേഷൻ ഒരു പ്രാഥമിക ആശങ്കയാണ്. നിറവ്യത്യാസം തടയുന്നതിനും ചര്‍മത്തിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും മികച്ച സണ്‍സ്ക്രീന്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്.
യുവിബി രശ്മികള്‍ മാത്രമല്ല, യുവിഎ, എച്ച്ഇവിഎല്‍, ഇന്‍ഫ്രാറെഡ് വികിരണങ്ങളും ചര്‍മത്തില്‍ ഹൈപ്പര്‍പിഗ്മെന്‍റേഷന്‍ ഉണ്ടാക്കാം. ഇത് ചര്‍മത്തിന് അസമമായ നിറം, മെലാസ്മ, പോസ്റ്റ്-ഇന്‍ഫ്ലമേറ്ററി ഹൈപ്പര്‍പിഗ്മെന്‍റേഷന്‍ എന്നിവയിലേക്ക് നയിക്കാം. സണ്‍സ്ക്രീന്‍ തെരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ബ്രോഡ് സ്പെക്ട്രം പ്രോട്ടക്ഷന്‍
സണ്‍സ്ക്രീന്‍ വാങ്ങുമ്പോള്‍ എസ്പിഎഫ് നോക്കേണ്ടത് പ്രധാനമാണ്. എസ്പിഎഫ് 30 മുതലുള്ള സ്ണ്‍സ്ക്രീന്‍ ചര്‍മത്തിന് യുവിബി രശ്മികളില്‍ നിന്ന് സംരക്ഷണം നല്‍കും. എന്നാല്‍ യുവിഎ രശ്മികളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്നതിന് എസ്പിഎഫിനൊപ്പം പിഎ (പ്രോട്ടക്ഷന്‍ ഗ്രേയ്ഡ് ഓഫ് യുവിഎ) കൂടി നോക്കണം.
എച്ച്ഇവിഎല്‍ സംരക്ഷണം
ഹൈപ്പർപിഗ്മെന്റേഷന്‍റെ ഒരു പ്രധാന കാരണമാണ് എച്ച്ഇവിഎല്‍ അഥവാ നീല വെളിച്ചം. അയേണ്‍ ഓക്സൈഡുകളും മറ്റ് എച്ച്ഇവിഎല്‍ ഫില്‍ട്ടറുകളും അടങ്ങിയ സണ്‍സ്ക്രീന്‍ എച്ച്ഇവിഎല്‍ തടയാന്‍ സഹായിക്കുന്നു.
ആന്റിഓക്‌സിഡന്റുകൾ
യുവി ഫിൽട്ടറുകൾക്ക് പുറമേ, പൈക്നോജെനോൾ, അസ്റ്റാക്സാന്തിൻ, സിലിമറിൻ, പോളിപോഡിയം തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ സണ്‍സ്ക്രീന്‍ ഇന്‍ഫ്രാറെഡ് പോലുള്ളവയില്‍ നിന്നും ചര്‍മത്തിന് സംരക്ഷണം നല്‍കും.
സന്തുലിതമായ സംരക്ഷണം
ഫോട്ടോഏജിങ്, പിഗ്മെന്റേഷൻ എന്നിവ തടയുന്നതിന് യുവിഎ സംരക്ഷണം എസ്പിഎഫ് ലെവലുകളുമായി ചേരണം. സമഗ്രമായ ചര്‍മ സംരക്ഷണം ഉറപ്പാക്കുന്ന സമതുലിതമായ യുവി പ്രതിരോധത്തിക്കാന്‍ സഹായിക്കുന്ന സണ്‍സ്ക്രീന്‍ തിരഞ്ഞെടുക്കുക.
ചേരുവകൾ പ്രധാനമാണ്
എല്ലാ സൺസ്‌ക്രീനുകളും മെലാനില്‍ കൂടുതലടങ്ങിയ ചര്‍മത്തിന് പ്രത്യേകിച്ച് ഇന്ത്യന്‍ ചര്‍മങ്ങള്‍ക്ക് യോജിച്ചതല്ല. ബെർഗാമോട്ട് ഓയില്‍, ലമണ്‍ ഓയില്‍ അടങ്ങിയ സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുന്നത് പിഗ്മെന്‍റേഷന്‍ വര്‍ധിപ്പിക്കുന്നു.