അഞ്ജു
ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. നമ്മുടെ ശരീരത്തിൽ നിന്ന് വിഷാംശം നീക്കി പോഷകങ്ങളുടെ സംസ്കരണം വരെ നിർവഹിക്കുന്നത് കരളാണ്. കരള്‍ പണിമുടക്കിയാല്‍ ആരോഗ്യം മുഴുവന്‍ തകിടം മറിയും. കരളിനെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ഡയറ്റ്
ആന്റിഓക്‌സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കണം. ഇലക്കറികള്‍, ബ്രോക്കോളി പോലുള്ള ക്രൂസിഫറസ് പച്ചക്കറികള്‍, സിട്രസ് പഴങ്ങള്‍, കൂടാതെ മഞ്ഞള്‍, വെളുത്തുള്ളി തുടങ്ങിയവ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറച്ച് എന്‍സൈമുകളുടെ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നു.
ഒഴിവാക്കേണ്ടവ
മധുരപാനീയങ്ങളുടെ ഉപയോഗം, വറുത്ത ഭക്ഷണങ്ങള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, റെഡ് മീറ്റ് പോലുള്ള ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്താം. പകരം മുഴുവന്‍ ധാന്യങ്ങള്‍, മെലിഞ്ഞ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ തിരഞ്ഞെടുക്കാം.
വ്യായാമം
തീവ്രത കുറഞ്ഞ അര മണിക്കൂര്‍ നടത്തം പോലും കരളിനെ സംബന്ധിച്ചിടത്തോളം മികച്ച വ്യായാമമാണ്. കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാനും മെറ്റബോളിക് ആരോഗ്യം മെച്ചപ്പെടുത്താനും വ്യായാമം അനിവാര്യമാണ്.
മരുന്നുകളുടെ അമിത ഉപയോഗം
വേദനസംഹാരികള്‍, ചില ആന്റിബയോട്ടിക്കുകള്‍, ഹെര്‍ബല്‍ സപ്ലിമെന്റുകള്‍ കരളിന്റെ ആരോഗ്യത്തെ വിപരീതമായി ബാധിക്കാം. മരുന്നുകളോ സപ്ലിമെന്റുകളോ കഴിക്കുന്നതിന് മുന്‍പ് ഡോക്ടറെ സമീപിക്കുക.
ജലാംശം
വെള്ളം കുടിക്കണമെന്ന് പറയുമ്പോഴും നമ്മള്‍ കുടിക്കുന്ന വെള്ളത്തില്‍ ഹെവി മെറ്റലുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. കൂടാതെ കൂടുതല്‍ മിനറല്‍ വെള്ളം കുടിക്കുന്നതും ചൂടുള്ള പ്രദേശത്ത് സൂക്ഷിച്ച കുപ്പിയിലെ വെള്ളവും ദോഷകരമാകാം. അതിനാല്‍ ഫില്‍ട്ടര്‍ ചെയ്ത, കോപ്പര്‍ പാത്രങ്ങളില്‍ സൂക്ഷിക്കുന്ന, സാധാരണ വെള്ളം കുടിക്കുന്നതാണ് നല്ലത്.
മദ്യം
മദ്യം പതിവായും അമിതമായും കുടിക്കുന്നത് കരളില്‍ വീക്കവും പരിക്കും ഉണ്ടാക്കാം. കരളിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിന് മദ്യപാനം പരിമിതപ്പെടുത്തുന്നതാണ് നല്ലത്.