കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?

സമകാലിക മലയാളം ഡെസ്ക്

മുട്ട നമ്മള്‍ മലയാളികളുടെ ഭക്ഷണക്രമത്തിലെ ഏറ്റവും സാധാരണ വിഭവമാണ്. ഫോസ്ഫറസ്, കാത്സ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങി ശരീരത്തിന് ആവശ്യമായ നിരവധി അവശ്യ പോഷകങ്ങള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ബയോളജിക്കല്‍ വാല്യുവില്‍ മുട്ടയെ വെല്ലാന്‍ മറ്റൊരു മാംസ്യമാത്രയില്ലെന്നു തന്നെ പറയാം.

പ്രതിരോധശേഷി വർധിപ്പിക്കാനും ചില അർബുദ കോശങ്ങളുടെ വളർച്ച തടയാനും രോ​ഗാണുക്കളോട് പൊരുതാനും മുട്ടയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ സഹാക്കും. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കൊളസ്ട്രോളിന്‍റെ കാര്യത്തില്‍ മുട്ടയ്ക്ക് എപ്പോഴും ചീത്തപ്പേരാണ്.

മുട്ട കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് നല്ലതാണോ? ദിവസം മുട്ട കഴിക്കുന്നത് ഹൃദയാരോഗ്യത്തെ എങ്ങനെ ബാധിക്കും.

ഉയര്‍ന്ന അളവില്‍ ഡയറ്ററി കൊളസ്ട്രോള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് മഞ്ഞക്കരുവില്‍, 185 mg എന്ന നിലയിലാണ് ഡയറ്ററി കൊളസ്ട്രോളിന്‍റെ അളവു. എന്നാല്‍ മുട്ടയിലെ കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോൾ വർധിപ്പിക്കില്ലെന്നാണ് പഠന സൂചിപ്പിക്കുന്നു. അതു കൊണ്ട് തന്നെ ഹൃദയാരോഗ്യം ഇത് മോശമാക്കില്ല.

കൊളസ്‌ട്രോളിനപ്പുറം, മുട്ടയില്‍ ചോലൈന്‍ എന്ന അവശ്യ പോഷകം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തും. ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളോട് പൊരുതാന്‍ സഹായിക്കും.

കൊളസ്ട്രോള്‍ നില ഉയര്‍ത്തുന്നത് സാച്ചുറേറ്റഡ് ഫാറ്റ് ആണ്. ഭക്ഷണം കഴിക്കുമ്പോള്‍ കൊളസ്ട്രോള്‍ ബ്രേക്ക് ഡൗണ്‍ ചെയ്യപ്പെടുന്നു. സാച്ചുറേറ്റഡ് ഫാറ്റ് ഫാറ്റി ആസിഡ് ആയി രൂപാന്തരപ്പെടുകയും ചെയ്യും. ഇതാണ് കൊളസ്ട്രോള്‍ ഉണ്ടാക്കുന്നത്‌. മുട്ടയിലുള്ളത് നല്ല കൊളസ്ട്രോള്‍ ആണ്.

മുട്ട കഴിക്കുന്നതിലുമുണ്ട് കാര്യം. മുട്ട പൊരിച്ചു കഴിക്കുമ്പോള്‍ ഉപയോഗിക്കുന്ന എണ്ണ ചിലപ്പോള്‍ കൊളസ്ട്രോള്‍ സാധ്യത വര്‍ധിപ്പിക്കാം. മുട്ട പുഴുങ്ങി കഴിക്കുന്നതാണ് ആരോഗ്യകരം.