ഒഴുകിയെത്തിയത് 3.84 ലക്ഷം കോടി രൂപ; പത്തു മുന്‍നിര കമ്പനികളും നേട്ടത്തില്‍, പട്ടിക ഇങ്ങനെ

എ എം

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 3.84 ലക്ഷം കോടി രൂപയുടെ വര്‍ധന

കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 3,395 പോയിന്റ് ആണ് മുന്നേറിയത്

ആഭ്യന്തര, ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളാണ് വിപണിക്ക് തുണയായത്

കഴിഞ്ഞയാഴ്ച ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയത് എച്ച്ഡിഎഫ്‌സി ബാങ്ക് ആണ്.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യത്തില്‍ 76,483 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്

ഭാരതി എയര്‍ടെല്‍ ആണ് രണ്ടാം സ്ഥാനത്ത്. വിപണി മൂല്യത്തില്‍ 75,210 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്

റിലയന്‍സ് 74,766 കോടി, ഐസിഐസിഐ ബാങ്ക് 67,597 കോടി, എസ്ബിഐ 38,420 കോടി എന്നിങ്ങനെയാണ് തൊട്ടുതാഴെയുള്ള മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന

റിലയന്‍സ് ഇന്‍ഡസ്ട്രീസ് തന്നെയാണ് ഏറ്റവുമധികം വിപണി മൂല്യമുള്ള കമ്പനി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ