ആതിര അഗസ്റ്റിന്
തമിഴ് നടി ജനനി അയ്യർ വിവാഹിതയാകുന്നു.
പൈലറ്റ് ആയ സായി റോഷൻ ശ്യാം ആണ് വരൻ.
വർഷങ്ങളായുള്ള നടിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു സായി.
വിവാഹ നിശ്ചയ ചിത്രങ്ങൾ നടി പ്രേക്ഷകർക്കായി പങ്കുവച്ചു
‘അവൻ ഇവൻ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ജനനി തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്
ത്രി ഡോട്സ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ജനനി അയ്യര്‍ മലയാളത്തിലേക്ക് എത്തിയത്.
പിന്നീട് ‘കൂതറ’ എന്ന ചിത്രത്തിലും തിളങ്ങി.
ത്രി ഡോട്സും കൂതറയും കൂടാതെ, സെവന്ത് ഡേ, ഇത് താണ്ടാ പൊലീസ്, മാ ചു ക എന്നീ ചിത്രങ്ങളിലും ജനനി അഭിനയിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ