സമകാലിക മലയാളം ഡെസ്ക്
ഭക്ഷണക്രമം, ഹോര്‍മോണ്‍, വൃത്തിയില്ലായ്മ ഇവയെല്ലാം അമിത വിയര്‍പ്പ് ഗന്ധത്തിന് കാരണമായേക്കാം.
ഉള്ളി, വെളുത്തുള്ളി, കാബേജ്, ബ്രോക്ലി, കോളിഫ്‌ലവര്‍ തുടങ്ങിയവയുടെ ഉപയോഗം വിയര്‍പ്പിന്റെ ഗന്ധം വര്‍ധിപ്പിച്ചേക്കും.
വിയര്‍പ്പ് ഗന്ധം കൂടുതലുള്ളവര്‍ രണ്ടു നേരം കുളിക്കണം. പ്രത്യേക തരം ബാക്ടീരിയയുടെ സാന്നിധ്യമാണ് വിയര്‍പ്പ് ഗന്ധം ഉണ്ടാക്കുന്നത്. അതിനാല്‍ കുളിക്കാന്‍ ആന്റി ബാക്ടീരിയല്‍ സോപ്പ് ഉപയോഗിക്കാം. കുളിച്ച ശേഷം ശരീരത്തിലെ നനവൊപ്പി മാറ്റിയ ശേഷമേ വസ്ത്രങ്ങള്‍ അണിയാവൂ.
വൃത്തിയായി അലക്കി ഉണക്കിയ അടിവസ്ത്രങ്ങളും സോക്‌സും പതിവാക്കാം. ആര്‍ത്തവ ദിനങ്ങളില്‍ കൂടുതല്‍ വൃത്തി ഉറപ്പാക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കണം.
രൂക്ഷഗന്ധമുള്ള പെര്‍ഫ്യൂം ചിലരില്‍ പ്രയോജനമുണ്ടാകുകയില്ല. സമയം കഴിയുമ്പോള്‍ പെര്‍ഫ്യൂമിന്റെ സുഗന്ധം ഇല്ലാതാകും.
കുളിക്കുന്ന വെള്ളത്തില്‍ റോസ്, ലാവന്‍ഡര്‍, ചന്ദനം തുടങ്ങിയവയിലേതെങ്കിലും സുഗന്ധതൈലം അല്‍പം ചേര്‍ക്കുന്നത് ഗുണം ചെയ്യും.
സുഗന്ധതൈലത്തിന്റെ അതേ ഗന്ധമുള്ള ഷവര്‍ ജെല്‍, ലോഷന്‍, ഡിയോഡറന്റ് എന്നിവ ഉപയോഗിക്കാം. കുളിച്ചതിനു ശേഷം നനവൊപ്പി മാറ്റി അതേ ഗന്ധമുള്ള മോയ്‌സ്ചറൈസര്‍ പുരട്ടുന്നതും നല്ലതാണ്.
വസ്ത്രമണിയുന്നതിനു മുമ്പ് എസന്‍ഷ്യല്‍ ഓയിലിന്റെ ഗന്ധത്തിലുള്ള ഫ്രഷ് പെര്‍ഫ്യൂം മിതമായി ഉപയോഗിക്കുക. കൈത്തണ്ട, ചെവിക്കു പിന്നില്‍, കഴുത്ത്, നെറ്റി എന്നിവിടങ്ങളിലാണു പെര്‍ഫ്യൂം സ്‌പ്രേ ചെയ്യേണ്ടത്.
ഹെയര്‍ബ്രഷില്‍ അല്‍പം പെര്‍ഫ്യൂം പുരട്ടിയ ശേഷം തലമുടി ചീകുക കൂടി ചെയ്താല്‍ ശരീരം മുഴുവന്‍ സുഗന്ധം നിറയും.
ഒരേ ഗന്ധത്തിലുള്ള പെര്‍ഫ്യൂം പതിവായി ഉപയോഗിച്ചാല്‍ കുറേക്കാലം കഴിയുമ്പോള്‍ ആ ഗന്ധം തിരിച്ചറിയാന്‍ കഴിയാതെ വരും.
വ്യത്യസ്ത ഗന്ധത്തിലുള്ള മൂന്നു തരം പെര്‍ഫ്യൂം മാറിമാറി ഉപയോഗിക്കുന്നത് ഫ്രഷ്‌നസ് നിലനിര്‍ത്താന്‍ സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ