അഞ്ജു
വേനൽക്കാലം ചക്ക സീസൺ കൂടിയാണ്. തേനൂറുന്ന ചക്കയുടെ മധുരം കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഇഷ്ടമാണ്. എന്നാൽ ചക്കയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്.
ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നത് മുതല്‍ മെറ്റബോളിസം വര്‍ധിപ്പിക്കുന്നതിന് വരെ ചക്ക സഹായിക്കും.
ജലാംശം
പഴുത്ത ചക്കയുടെ 70-80 ശതമാനവും വെള്ളമാണ്. ഇത് വേനൽക്കാലത്ത് ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാതെ സഹായിക്കും. കൂടാതെ ശരീരം തണുപ്പിക്കാനും ചക്ക ബസ്റ്റാണ്.
ഇലക്ടോലൈറ്റുകൾ
പൊട്ടാസ്യം മഗ്നീഷ്യം തുടങ്ങിയ പ്രധാനപ്പെട്ട ഇലക്ട്രോലൈറ്റുകളും ചക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് ദ്രാവക സന്തുലിതാവസ്ഥ നിലനിര്‍ത്താൻ സഹായിക്കും. കൂടാതെ ശരീരത്തിലെ ഊർജ്ജനില മെച്ചപ്പെടുത്താനും നല്ലതാണ്.
പ്രതിരോധശേഷി
ചക്കയിൽ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് വിറ്റാമിൻ സി, സിങ്ക്, ഇരുമ്പു തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. കൂടാതെ വെളുത്ത രക്താണുക്കളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് വേനല്‍ക്കാലത്ത് നമ്മുടെ ശരീരത്തെ ചൂടുമായി ബന്ധപ്പെട്ട അണുബാധകളില്‍ നിന്നും സീസണല്‍ രോഗങ്ങളില്‍ നിന്നും അധിക സംരക്ഷണം നല്‍കുന്നു.
ദഹനം
ചക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനൊപ്പം മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങൾ ലഘൂകരിക്കാനും സഹായിക്കും. പ്രോട്ടീന്‍ വിഘടിപ്പിക്കാനും പോഷകങ്ങളുടെ ആഗീരണം മെച്ചപ്പെടുത്താനും സഹായിക്കുന്ന പപ്പെയ്ന്‍ പോലുളള പ്രകൃതിദത്ത എന്‍സൈമുകളും ചക്കയില്‍ അടങ്ങിയിട്ടുണ്ട്.
ഊര്‍ജ്ജം
ഫ്രക്ടോസ്, സുക്രോസ് തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകള്‍ അടങ്ങിയ എനര്‍ജി ബൂസ്റ്ററാണ് ചക്ക. ഇത് വേഗത്തിലും സുസ്ഥിരമായും ഊര്‍ജ്ജം പുറത്തുവിടുന്നു. ഇത് കാര്‍ബോഹൈഡ്രേറ്റുകളാലും സെല്ലുലാര്‍ തലത്തില്‍ ഊര്‍ജ്ജ ഉപാപചയത്തെ പിന്തുണയ്ക്കുന്ന B6 പോലെയുള്ള വിറ്റാമിനുകളാലും സമ്പുഷ്ടമാണ്.
ചർമ സംരക്ഷണം
ചർമത്തിനും ചക്ക ഒരു മികച്ച സൂപ്പർഫുഡ് ആണ്. ഇതിൽ വിറ്റാമിന്‍ സി പോലെയുള്ള ആന്റി ഓക്‌സിഡന്റുകള്‍ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമം യുവത്വമുള്ളതാക്കാനും ഫ്രീ-റാഡിക്കലുകളോട് പൊരുതാനും സഹായിക്കും.