അഞ്ജു
സമ്മര്‍ദം ഇല്ലാത്ത തൊഴില്‍ മേഖലയില്ല. എന്നാല്‍ ഈ സമ്മര്‍ദത്തെ ആരോഗ്യകരമായി നേരിടാനും അവയെ പ്രചോദനമാക്കാനും ചില വഴികളുണ്ട്.
പ്ലാൻ ചെയ്തു തുടങ്ങാം
ദിവസം ആരംഭിക്കുമ്പോൾ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണം. ദീർഘവീക്ഷണത്തോടെയും, ശരിയായ പോഷകാഹാരത്തോടെയും, സന്തോഷകരമായ മാനസികാവസ്ഥയോടെയും ദിവസം ആരംഭിക്കുന്നത് ജോലിയുടെ സമ്മർദം കുറയ്ക്കാൻ സഹായിക്കും.
ദിവസത്തെ കുറിച്ച് വ്യക്തത
ജോലി ഉത്തരവാദിത്തങ്ങളെ കുറിച്ചുള്ള അനിശ്ചിത്വവും മാനദണ്ഡങ്ങൾ നിരന്തരം മാറുന്നതും സമ്മർദം ഉണ്ടാക്കും. അതിനാൽ നിങ്ങളുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് വ്യക്തത ഉണ്ടാക്കുക. നിങ്ങളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അറിയുന്നതും ആശയങ്ങൾ ചർച്ച ചെയ്യുന്നതും സമ്മർദ്ദം കുറയ്ക്കും.
സഹപ്രവർത്തകർക്കിടയിലെ സംഘർഷം ഒഴിവാക്കുക
വ്യക്തിപരമായ സംഘർഷം നിങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുന്നു. സഹപ്രവർത്തകർക്കിടയിലെ സംഘർഷം പരിഹരിക്കാൻ പ്രയാസമാണ്, അതിനാൽ സാധ്യമാകുന്നിടത്തെല്ലാം ജോലിസ്ഥലത്തെ സംഘർഷം ഒഴിവാക്കുന്നതാണ് നല്ലത്.
ചിട്ടയോടെയിരിക്കാം
ദീർഘവീക്ഷണത്തോടുള്ള തയ്യാറെടുപ്പ് ജോലിസ്ഥലത്തെ സമ്മർദ്ദം ഗണ്യമായി കുറയ്ക്കും. സ്വയം ചിട്ടയോടെയിരിക്കുന്നത് അലങ്കോലമാകുന്നതിന്റെ പ്രതികൂല ഫലങ്ങൾ ഒഴിവാക്കാനും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും സഹായിച്ചേക്കും.
സുഖകരമായ ഒരു ജോലി അന്തരീക്ഷം
സുഖകരമായ ജോലി അന്തരീക്ഷം ഉണ്ടാക്കുന്നതിന് ആദ്യം ചെയ്യേണ്ടത് നിങ്ങൾ ഇരിക്കുന്ന ഡെസ്ക് ചിട്ടയോടെ വൃത്തിയായി വയ്ക്കുക എന്നതാണ്. കാരണം ദൈനംദിന ഉത്തരവാദിത്തങ്ങളിൽ ഭൂരിഭാഗവും നിർവഹിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട് പലപ്പോഴും ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതയാണ് മറ്റൊരു അപ്രതീക്ഷിത ജോലിസ്ഥല സമ്മർദം.
മൾട്ടിടാസ്കിങ് വേണ്ട ചങ്കിങ് തിരഞ്ഞെടുക്കാം
ജോലി സ്ഥലങ്ങളിൽ മൾട്ടിടാസ്ക് ചെയ്യുന്നത് വലിയ കാര്യമായി കാണുന്ന ആളുകളുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു സമയം പലകാര്യങ്ങൾ ചെയ്യുന്നത് ക്രമേണ ഉൽപ്പാദന ക്ഷമത കുറയ്ക്കാം. അതിനാൽ ചങ്കിങ് ശീലിച്ചു തുടങ്ങാം. അതായത് തോഴിലെ ഉത്തരവാദിത്വങ്ങൾ ചെറിയ ഭാഗങ്ങൾ വിഭജിച്ചു കൊണ്ട് ഘട്ടം ഘട്ടമായി ചെയ്തു തീർക്കുക. ഇത് സമ്മർദം ഒഴിവാക്കാനും ഉൽപ്പാദനക്ഷമത കൂട്ടാനും സഹായിക്കും.
നടക്കുക
ഉച്ചഭക്ഷണത്തിന് ശേഷം നടക്കുന്നത് ജോലിയിൽ നിന്നുള്ള ശാരീരികവും മാനസികവുമായ സമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചേക്കാം. ഇത് സമ്മർദ്ദം ഒഴിവാക്കാനും, നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.
സംതൃപ്തനായിരിക്കുക
സ്ഥിരമായ നേട്ടം കൈവരിക്കുന്ന ഒരാളായിരിക്കുക എന്നത് നിങ്ങളെ സന്തോഷിപ്പിച്ചേക്കാം. എന്നാൽ ഒരു പെർഫക്ഷനലിസ്റ്റ് ആകുന്നത് നിങ്ങളില്‍ സമ്മര്‍ വര്‍ധിപ്പിക്കാം. കൂടാതെ നിങ്ങളുടെ ചുറ്റുമുള്ള ആളുകൾക്കും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.