സമകാലിക മലയാളം ഡെസ്ക്
വേനൽക്കാലം ആസ്ത്മയുള്ളവർക്ക് അത്ര നല്ല കാലമല്ല. അന്തരീക്ഷ താപനില ഉയരുന്നത് ആസ്മ ട്രിഗർ ചെയ്യാം.
ശ്വാസനാളത്തിൻ്റെ വീക്കം, സങ്കോചം, ശ്വാസതടസ്സം, ചുമ, നെഞ്ചുവേദന, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുന്ന ഒരു വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അവസ്ഥയാണ് ആസ്ത്മ.
അന്തരീക്ഷത്തിലെ ചില പ്രേരക ഘടകങ്ങളോട് ശ്വാസനാളികൾ അമിതമായി പ്രതികരിക്കുമ്പോൾ അവ ചുരുങ്ങി ശ്വാസതടസ്സം ഉണ്ടാക്കുന്ന അവസ്ഥായാണിത്.
ശ്വസനനാളികളിൽ ഉണ്ടാകുന്ന നീർക്കെട്ട്, പേശികളിൽ ഉണ്ടാകുന്ന ചുരുക്കം, കഫം കട്ടിയാവുക എന്നിവ ആസ്ത്മ മൂലം ഉണ്ടാകുന്നതാണ്.
ആസ്ത്മ ട്രിഗറുകൾ മനസ്സിലാക്കുകയും ഒഴിവാക്കുകയും ചെയ്യുന്നത് ആസ്ത്മയെ നിയന്ത്രിക്കാൻ സഹായിക്കും.
പൊടിയും പൂപ്പലുകളുമൊക്കെ ഇത്തരത്തിൽ ആസ്തമയെ ട്രിഗർ ചെയ്യുന്നതാണ്. കൂടാതെ ചൂടുള്ള വായു ശ്വസിക്കുന്നതും ആസ്തമയെ ട്രിഗർ ചെയ്യാം.
ശ്വാസകോശ സംബന്ധമായ അണുബാധകൾ, അലർജി ഉണ്ടാക്കുന്നവയുമായുള്ള സമ്പർക്കം, പുക, എസി ഉപയോഗിക്കുമ്പോഴുള്ള തണുത്തതോ വരണ്ടതോ വായു തുടങ്ങിയവ ആസ്ത്മ ലക്ഷണങ്ങളെ ട്രിഗർ ചെയ്യുന്നവയാണ്.
ഒരു എയർ പ്യൂരിഫയർ ഉപയോഗിച്ച് വീടിനുള്ളിലെ വായു മലിനീകരണം കുറയ്ക്കാൻ ശ്രമിക്കുക.