രഞ്ജിത്ത് കാർത്തിക
ടി20 പോരാട്ടത്തില്‍ പുതിയ നാഴികക്കല്ല് താണ്ടാന്‍ ചെന്നൈ നായകന്‍ എംഎസ് ധോനി
ഇന്ന് സണ്‍റൈസേഴ്‌സിനെ നേരിടാനിറങ്ങുമ്പോള്‍ ധോനി നേട്ടത്തിലെത്തും
കരിയറില്‍ 400 ടി20 മത്സരങ്ങളെന്ന റെക്കോര്‍ഡാണ് നായകനെ കാത്തിരിക്കുന്നത്
കരിയറില്‍ 400 അതിനു മുകളില്‍ ടി20 കളിച്ചിട്ടുള്ള താരങ്ങളുടെ പട്ടികയില്‍ ധോനിയും ഇടം പിടിക്കും
ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമായും ധോനി മാറും
രോഹിത് ശര്‍മ (456), ദിനേഷ് കാര്‍ത്തിക് (412), വിരാട് കോഹ്‌ലി എന്നിവരാണ് 400നു മുകളില്‍ ടി20 മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍
399 ടി20 മത്സരങ്ങളാണ് ധോനി ഇതുവരെ കളിച്ചത്
7566 റണ്‍സാണ് ടി20 ഫോര്‍മാറ്റില്‍ ധോനി അടിച്ചത്
28 അര്‍ധ സെഞ്ച്വറികള്‍. 84 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സകോര്‍
ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കെ ഏകദിന, ടി20 ലോകകപ്പുകള്‍ നേടിയ ധോനിയ്ക്കു കീഴില്‍ ചെന്നൈയ്ക്ക് 5 ഐപിഎല്‍ കിരീടങ്ങള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ