പോഷകങ്ങളുടെ പവർഹൗസ് ഈ കറുത്ത പഴങ്ങൾ

അഞ്ജു

ബ്ലാക്ക് ബെറി

ആന്തോസയാനിനുകൾ എന്ന ആന്റിഓക്സിഡന്റുകളാണ് ബ്ലാക്ക് ബെറിക്ക് കറുത്ത നിറം നൽകുന്നത്. ഇത് ശരീരവീക്കം കുറയാൻ സഹായിക്കും. കൂടാതെ വിറ്റാമിൻ സി, വിറ്റാമിൻ കെ, മാംഗനീസ്, നാരുകൾ ബ്ലാക്ക് ബെറിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

കറുത്ത മുന്തിരി

കറുത്ത മുന്തിരിയിൽ മുന്തിരി വിറ്റാമിൻ സി, കെ, പൊട്ടാസ്യം, റെസ്വെറാട്രോൾ പോലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ ഹൃദ്രോഗം, കാൻസർ, മറ്റ് വിട്ടുമാറാത്ത അവസ്ഥകൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകും.

ബ്ലാക്ക് ചെറി

ബ്ലാക്ക് ചെറിയിലും ആന്തോസയാനിനുകൾ ഉൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ശരീരവീക്കം കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഇവയിൽ വിറ്റാമിൻ സി, ഇരുമ്പ്, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.

കറുത്ത പ്ലം

മധുരവും ചെറുതായി പുളിയുമുള്ള കറുത്ത പ്ലമ്മിൽ വിറ്റാമിവ്‍ എ, സി, കെ എന്നിവയും നാരുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിൽ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് കാൻസറിൽ നിന്ന് വരെ സംരക്ഷണം നൽകുന്നു.

ഉണക്കമുന്തിരി

കറുത്ത ഉണക്കമുന്തിരി ആന്റിഓക്സിഡന്റുകളുടെ കലവറയാണ്. വിറ്റാമിൻ സി, ആന്തോസയാനിനുകൾ ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ മറ്റ് ധാതുക്കളും നാരുകളും അത് അടങ്ങിയിട്ടുണ്ട്.

ബ്ലാക്ക് ഫിഗ്സ്

അത്തിപ്പഴങ്ങളിൽ നാരുകൾ, പൊട്ടാസ്യം, കാൽസ്യം, വിറ്റാമിൻ കെ, സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ നിരവധി ആന്റിഓക്സിഡന്റുകളുടെയും കലവറയാണ് അത്തിപ്പഴങ്ങൾ. ഇവ കഴിക്കുന്നത് ആരോ​ഗ്യക്ഷേമത്തിന് ​ഗുണകരമാണ്.