രക്തസമ്മർദത്തിന് മരുന്നു കഴിക്കുന്നവർ ​ഗ്രീൻ ടീ കുടിക്കുമ്പോൾ ശ്രദ്ധിക്കണം

അഞ്ജു

ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ​ഗ്രീൻ ടീ, കാൻസർ പ്രതിരോധാനം മുതൽ ചർമ സംരക്ഷണത്തിന് വരെ ഏറെ ഫലപ്രദമാണ്. എന്നാൽ ​ഗ്രീൻ ​ഗ്രീ കുടിക്കുമ്പോൾ ചില അബദ്ധങ്ങൾ ഒഴിവാക്കണം.

വെറും വയറ്റിൽ

വെറും വയറ്റിൽ ​ഗ്രീൻ ടീ കുടിക്കുന്നത് ഒഴിവാക്കുക. കാരണം ​ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ടാനിൻ വയറ്റിൽ അസിഡിറ്റി ഉണ്ടാക്കും. ഇത് വയറ്റിനുള്ളിൽ അസ്വസ്ഥത, ഓക്കാനം എന്നിവയിലേക്ക് നയിക്കും. ദഹന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ഭക്ഷണത്തിന് ശേഷം ​ഗ്രീൻ ടീ കുടിക്കുന്നതാണ് നല്ലത്.

അധികമാകരുത്

​ഗ്രീൻ ടീ കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം, മിതത്വം പാലിക്കുക എന്നതാണ്. ​ഗ്രീൻ ടീ അധികമായി കുടിക്കുന്നത് ഉറക്കമില്ലായ്മ വർധിപ്പിക്കാനും ഉത്കണ്ഠ, ദഹനപ്രശ്നങ്ങൾ കൂടാനും കാരണമാകും.

രാത്രി കുടിക്കരുത്

ഉറങ്ങുന്നതിന് മുൻപ് ​ഗ്രീൻ ടീ കുടിക്കുന്നത് ഒഴിവാക്കണം. കാരണം അതിൽ അടങ്ങിയിരിക്കുന്ന കഫീൻ ഉറക്കചക്രത്തെ തടസപ്പെടുത്തും. ഉറങ്ങുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുൻപ് ​ഗ്രീൻ ടീ പോലുള്ള കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കണം.

ഭക്ഷണത്തിന് പിന്നാലെ

ഭക്ഷണത്തിന് തൊട്ടു പിന്നാലെ ​ഗ്രീൻ ടീ കുടിക്കുന്നത് ഭക്ഷണത്തിൽ നിന്നുള്ള ഇരുമ്പു ആ​ഗിരണം കുറയ്ക്കും. ഇത് കാലക്രമേണ വിളർച്ചയുണ്ടാക്കും.

ഗ്രീൻ ടീ തിളപ്പിക്കരുത്

തിളച്ച വെള്ളത്തിൽ ​ഗ്രീൻ ടീ ഉണ്ടാക്കരുത്. ഇത് അതിന്റെ പോഷകണ ​ഗുണങ്ങൾ നഷ്ടമാക്കും. വെള്ളത്തിന്റെ ചൂടു ആറിയ ശേഷം ടീ ബാ​ഗ് മുക്കിവെയ്ക്കാം.

മരുന്നുകൾക്കൊപ്പം

ചില മരുന്നുകളുമായി ​ഗ്രീൻ ടീ പ്രതിപ്രവർത്തനം നടത്താം. ബ്ലഡ് തിന്നിങ് മരുന്നുകൾ, രക്തസമ്മർദത്തിനുള്ള മരുന്ന്, ആന്റിഡിപ്രസന്റകൾ എന്നിവ കഴിക്കുന്നവർ ഡോക്ടറോടു ചോദിച്ച ശേഷം മാത്രം ​ഗ്രീൻ ടീ കുടിക്കുക.

ടീ ബാ​ഗ്

ഒന്നിൽ കൂടുതൽ തവണ ടീ ബാ​ഗ് ഉപയോ​ഗിക്കരുത്. ഇത് രുചിയും പോഷക​ഗുണങ്ങളും നഷ്ടമാകാൻ കാരണമാകാൻ കാരണമാകും.