ശാന്ത സ്വഭാവക്കാരുടെ 8 ​ഗുണങ്ങൾ

അഞ്ജു

പുറമെ ശാന്തരായ ആളുകള്‍ എപ്പോഴും അകമെ അച്ചടക്കമുള്ളവരായിരിക്കും. വികാരങ്ങളുടെ കുത്തൊഴുക്കിനെ നിയന്ത്രിക്കാനും സമയോജിതമായി കാര്യങ്ങളില്‍ ഇടപെടാനും ശാന്തമായി ചിന്തിക്കാനും അവരെ ഈ അച്ചടക്കവും ശാന്ത സ്വഭാവവും സഹായിക്കും. ശാന്തമായ മനുഷ്യരുടെ 8 അപൂർവ ആന്തരിക ​ഗുണങ്ങൾ.

വ്യായാമം

ദിവസേന കുറഞ്ഞത് 20 മിനിറ്റ് നടത്തമോ അതിന് തുല്യമായ വ്യായാമമോ നടത്തണം. ചലനം ശാരീരികമായും മാനസികമായും നമ്മെ ശാന്തമാകാന്‍ സഹായിക്കും. തലച്ചോറിന്‍റെ പ്രവര്‍ത്തനം മികച്ചതാക്കാനും മൊത്തത്തിലുള്ള ക്ഷേമത്തിനും സഹായകരമായിരിക്കും.

ശാന്തമായി പെരുമാറുക

അസ്വസ്ഥരായ ആളുകൾ പലപ്പോഴും വളരെ വേഗതയുള്ളവരാണ്. ജീവിതം വളരെ വേഗത്തിൽ അവരുടെ നേരെ വരുകയും അത് പ്രോസസ് ചെയ്യാന്‍ സമയം എടുക്കുകയും ചെയ്യുന്നു. എന്നാല്‍ ശാന്തമായി പെരുമാറുന്നവര്‍ കൃത്യമായ സാഹചര്യം വിലയിരുത്തി സമയോജിതമായി ഇടപെടുകയും സമ്മര്‍ദം ഒഴിവാക്കുകയും ചെയ്യുന്നു.

പ്രകൃതിയെ വില മതിക്കുന്നു

ശാന്തരായ ആളുകൾ പ്രകൃതിയുമായുള്ള ബന്ധം നിരന്തരം വളർത്തിയെടുക്കുന്നു. പ്രകൃതിയോടൊപ്പം സമയം ചെലവഴിക്കുന്നത് ശാന്തമായ മനസിനെ പ്രോത്സാഹിപ്പിക്കുന്നു.

കാര്യങ്ങളെ വ്യക്തിപരമായി എടുക്കില്ല

അരക്ഷിതരായവര്‍ എപ്പോഴും വിമർശനങ്ങളില്‍ പ്രകോപിതരാകുന്നു. എന്നാല്‍ ശാന്തരായ ആളുകൾ കാര്യങ്ങളെ ഉള്ളതു പോലെ ഉള്‍ക്കൊള്ളുന്നു. കാര്യങ്ങൾ വ്യക്തിപരമായി എടുക്കാതിരിക്കുന്നത് വൈകാരികമായ പ്രതിരോധശേഷിയും ശാന്തതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് 2020 ലെ ഒരു പഠനത്തില്‍ പറയുന്നു.

ആത്മീയം

ശാന്തരായ ആളുകൾക്ക് ഭൗതിക ലോകത്തിനപ്പുറം നിലനിൽക്കുന്ന ശക്തികളെക്കുറിച്ച് ഒരു ധാരണയുണ്ട്. ശാന്തരായിരിക്കുമ്പോൾ, സൃഷ്ടിപരമായ ഉൾക്കാഴ്ചകൾ സഹായത്തിനെത്തുകയും, ജീവിതത്തിലൂടെ നമ്മെ നയിക്കുകയും ചെയ്യുന്നുവെന്ന് അവര്‍ വിശ്വസിക്കുന്നു.

ആരോഗ്യത്തെ കുറിച്ചുള്ള ബോധം

മതിയായ ഉറക്കം, ശരിയായ പോഷകാഹാരം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവ ഉറപ്പാക്കുന്നത് പോലുള്ള ഒരാളുടെ ശാരീരിക ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നത് മാനസിക ക്ഷേമത്തെ പോസിറ്റീവായി ബാധിക്കുകയും ശാന്തമായ അവസ്ഥയിലേക്ക് സംഭാവന ചെയ്യുകയും ചെയ്യും.

വികാരങ്ങൾ ക്ഷണികമാണെന്ന മനസിലാക്കുന്നു

സാഹചര്യങ്ങളല്ല, ചിന്തകളാണ് ഏതൊരു സമ്മർദ്ദത്തിന്റെയും പിരിമുറുക്കത്തിന്റെയും ഉറവിടം എന്ന് ശാന്തരായ ആളുകള്‍ മനസിലാക്കുന്നു. നമ്മുടെ വികാരങ്ങൾ ആന്തരികമായി ചിന്തകളിൽ നിന്നാണ് ഉണ്ടാകുന്നതെന്ന ബോധ്യമുണ്ടെങ്കില്‍, സാഹചര്യങ്ങൾ എന്തുതന്നെയായാലും, ജീവിതത്തെ മുന്നോട്ടു നയിക്കാനുള്ള നമ്മുടെ ശക്തിയെക്കുറിച്ച് നമ്മള്‍ ബോധവാന്മാരായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ