സമകാലിക മലയാളം ഡെസ്ക്
തമിഴിൽ
തമിഴ് സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നടി അഞ്ജലി.
ഗെയിം ചെയ്ഞ്ചർ
ശങ്കർ സംവിധാനം ചെയ്ത ഗെയിം ചെയ്ഞ്ചറായിരുന്നു അഞ്ജലിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
പരാജയം
ചിത്രത്തിന്റെ പരാജയത്തേക്കുറിച്ച് അഞ്ജലി അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.
വേദനിപ്പിക്കുന്നു
'ഞാൻ എൻ്റെ 200% എഫേർട്ടും ഗെയിം ചെയ്ഞ്ചറിന് നൽകി. എന്നോട് സംസാരിച്ച ഒരു പ്രേക്ഷകനും സിനിമ മോശമാണെന്ന് പറഞ്ഞില്ല. അവർ എൻ്റെ പ്രകടനത്തെ അഭിനന്ദിച്ചു, അതിനാല്‍ തന്നെ ചിത്രത്തിന് ലഭിക്കുന്ന തിരിച്ചടി എന്നെ വല്ലാതെ വേദനിപ്പിക്കുന്നു'.- അഞ്ജലി പറഞ്ഞു.
ശ്രദ്ധേയ കഥാപാത്രങ്ങൾ
അഭിനയപ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളായി അഞ്ജലി ബിഗ് സ്ക്രീനിൽ എത്തിയിട്ടുണ്ട്.
ഇരട്ടയിലും
ജോജു ജോർജ് നായകനായെത്തിയ ഇരട്ടയിലെ അഞ്ജലിയുടെ വേഷവും ശ്രദ്ധ നേടിയിരുന്നു.
പുതിയ ചിത്രങ്ങൾ
അഞ്ജലി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ഹാഷ്ടാഗും അഞ്ജലി ചിത്രങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.
സിംപിൾ
ലൈറ്റ് പിങ്ക് നിറത്തിലെ സാരിയിലാണ് അഞ്ജലിയെ കാണാനാവുക. നീളമേറിയ കമ്മലുകൾ മാത്രമാണ് അഞ്ജലി ആഭരണമായി തിരഞ്ഞെടുത്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക