സമകാലിക മലയാളം ഡെസ്ക്
നമ്മുടെ ശരീരത്തിൽ ഒരേ സമയം പോഷകമായും ഹോർമോൺ ആയും പ്രവർത്തിക്കുന്ന ഒന്നാണ് വിറ്റാമിൻ ഡി. സൺഷൈൻ വിറ്റാമിൻ എന്നും വിറ്റാമിന്‍ ഡി അറിയപ്പെടുന്നു.
എല്ലുകൾക്കും പല്ലുകൾക്കും ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ആഗിരണത്തിന് ശരീരത്തിൽ വിറ്റാമിൻ ഡി അനിവാര്യമാണ്. രോഗപ്രതിരോധ പ്രവർത്തനം, പേശികളുടെ ആരോഗ്യം, വീക്കം, മാനസികാവസ്ഥ എന്നിവയുടെ പരിപാലനത്തിനും ഇവ നിർണായക പങ്ക് വഹിക്കുന്നു.
എന്നാല്‍ ഇന്ന് വിറ്റാമിൻ ഡിയുടെ അഭാവം വളരെ സാധാരണമാണ്. ജീവിതശൈലി, ഭക്ഷണം, സൂര്യപ്രകാശം ഏൽക്കല്‍ ഇതെല്ലാം വിറ്റാമിൻ ഡി യുടെ അളവിനെ ബാധിക്കും. വിറ്റാമിൻ ഡി യുടെ അഭാവം ഉണ്ടെങ്കിൽ ശരീരം ചില ലക്ഷണങ്ങൾ പ്രകടമാക്കും.
ക്ഷീണം
തുടര്‍ച്ചയായ ക്ഷീണവും തളര്‍ച്ചയുമാണ് വിറ്റാമിന്‍ ഡിയുടെ ഒരു പ്രധാന ലക്ഷണം. ഇത് ദൈംദിന കാര്യങ്ങളെപ്പോലും ബാധിക്കാം.
പേശിവേദന
പേശിവേദനയും തളർച്ചയും പ്രത്യേകിച്ച് നടുവിനും കാലുകൾക്കും വരുന്നത് വിറ്റാമിൻ ഡിയുടെ അഭാവം മൂലമാകാം. പേശികളുടെ പ്രവർത്തനത്തിൽ വിറ്റാമിൻ ഡി ഒരു പ്രധാന പങ്കു വഹിക്കുന്നു.
എല്ലുകള്‍ക്ക് വേദന
വിറ്റാമിൻ ഡി ആവശ്യത്തിന് ശരീരത്തിൽ ഇല്ലെങ്കിൽ എല്ലുകൾക്ക് വേദന, ഓസ്റ്റിയോപൊറോസിസ് എന്ന അവസ്ഥയിലേക്കും നയിക്കാം.
പ്രതിരോധശേഷി
രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിൽ വിറ്റാമിൻ ഡി പ്രധാന പങ്കു വഹിക്കുന്നു.വിറ്റാമിൻ ഡിയുടെ അഭാവം മൂലം ഇടയ്ക്കിടെ അണുബാധയും രോഗങ്ങളും ഉണ്ടാകാം.
മാനസികാവസ്ഥ
മനോനിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളും വിറ്റാമിന്‍ ഡിയുടെ അഭാവം മൂലം ഉണ്ടാകാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക