റോസ് ഡേ മുതല്‍ കിസ് ഡേ വരെ; വാലന്റൈൻ വാരാഘോഷം

സമകാലിക മലയാളം ഡെസ്ക്

ഫെബ്രുവരി 7 മുതൽ 14 വരെ നീണ്ടു നിൽക്കുന്ന വാലന്റൈൻ വാരാഘോഷം. വ്യത്യസ്ത തീമിലാണ് ഓരോ ദിനവും ആഷോഘിക്കുന്നത്.

ഫെബ്രുവരി -7 റോസ് ഡേ

പ്രണായാതുരമായ ഈ ആഴ്ച ആരംഭിക്കുന്നത് റോസ് ദിനത്തില്‍ നിന്നാണ്. കമിതാക്കള്‍ തങ്ങളുടെ സ്‌നേഹത്തിന്റെ പ്രതീകമായി റോസാപ്പൂക്കള്‍ ഈ ദിനം കൈമാറുന്നു. പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും കാലാതീതമായ പ്രതീകമാണ് റോസാപ്പൂക്കള്‍.

ഫെബ്രുവരി -8 പ്രൊപ്പോസ് ഡേ

പ്രണയം ഏറ്റു പറയാനും പ്രിയപ്പെട്ടവരോട് പ്രണയാഭ്യര്‍ഥന നടത്താനുമുള്ള ദിവസമാണിത്.

ഫെബ്രുവരി -9 ചോക്ലേറ്റ് ഡേ

വാലന്റൈന്‍ വാരാഘോഷത്തിലെ മൂന്നാം ദിനം ചോക്ലേറ്റ് ഡേ ആണ്. ചോക്ലേറ്റുകള്‍ കൈമാറികൊണ്ട് കമിതാക്കള്‍ പ്രണയത്തിന്റെ മധുരം ആഘോഷിക്കുന്നു.

ഫെബ്രുവരി-10 ടെഡി ഡേ

വാത്സല്യവും കരുതലും പ്രകടിപ്പിക്കുന്നതിനായി കമിതാക്കള്‍ പരസ്പരം ടെഡി ബിയറുകള്‍ സമ്മാനമായി നല്‍കുന്നു. വാലന്റൈന്‍സ് വീക്കിന്റെ നാലാം ദിവസമാണിത്. ടെഡി ബിയറുകള്‍ ബാല്യകാല ഓര്‍മകളും നൊസ്റ്റാള്‍ജിയയും ഓര്‍മിപ്പിക്കുന്നു.

ഫെബ്രുവരി -11 പ്രോമിസ് ഡേ

പ്രണയത്തിലെ പ്രതിബദ്ധതയും വിശ്വസ്തതയും ഊന്നിപറയുന്ന ദിനമാണ് പ്രോമിസ് ഡേ. എന്നും ഒപ്പമുണ്ടാകുമെന്ന് വീണ്ടും ഓര്‍മിപ്പിക്കുന്ന ദിനം.

ഫെബ്രുവരി- 12 ഹഗ് ഡേ

വാലന്റൈന്‍ വീക്കിലെ ആറാം ദിനമാണ് ഹഗ് ഡേ. ശാരീരിക വാത്സല്യത്തിന്റെയും സ്‌നേഹത്തിന്റെയും ഹൃദയസ്പര്‍ശിയായ ആഘോഷമാണിത്. തന്റെ പ്രണയിതാവിനോടുള്ള പിന്തുണയും സ്‌നേഹവും പരസ്പരം കെട്ടിപ്പിടിച്ചു പ്രകടിപ്പിക്കുന്ന ദിനം.

ഫെബ്രുവരി- 13 കിസ് ഡേ

ചുംബനങ്ങൾ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അടുപ്പത്തിന്റെയും പ്രതീകമാണ്. വാക്കുകൾക്ക് കൊണ്ട് പ്രകടിപ്പിക്കാന്‍ കഴിയാത്ത വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ചുംബനത്തിന് ആകും.

ഫെബ്രുവരി- 14 വാലന്‍റൈന്‍സ് ഡേ

പ്രണയം ആഘോഷിക്കുന്ന ദിനമാണ് വാലന്‍റൈന്‍സ് ഡേ. ഫെബ്രുവരി 14ലെ വാലൻ്റൈൻസ് ദിനാഘോഷത്തോടെ ഈ വർഷത്തെ വാലൻ്റൈൻസ് വാരം അവസാനിക്കും.