54 പന്തില്‍ 135; ഒരുപിടി റെക്കോര്‍ഡുകളുമായി അഭിഷേക് ശര്‍മ

സമകാലിക മലയാളം ഡെസ്ക്

ടി20ല്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് മുംബൈയില്‍ അടിച്ചെടുത്തത്. സെഞ്ച്വറി അടിച്ചത് 37 പന്തില്‍.

അഭിഷേക് ശര്‍മ | പിടിഐ

അതിവേഗ സെഞ്ച്വറിയില്‍ റെക്കോര്‍ഡ് രോഹിത് ശര്‍മയ്ക്കാണ്. ശ്രീലങ്കയ്‌ക്കെതിരെ 35 പന്തിലാണ് രോഹിത് സെഞ്ച്വറി കണ്ടെത്തിയത്.

അഭിഷേക് ശര്‍മ | പിടിഐ

ടി20ല്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് അഭിഷേക് ശര്‍മയ്ക്ക്. ഇംഗ്ലണ്ടിനെതിരെ 54 പന്തില്‍ നിന്നാണ് 135 റണ്‍സ് നേടിയത്.

അഭിഷേക് ശര്‍മ | പിടിഐ

ന്യൂസിലന്‍ഡിനെതിരെ ശുഭ്മാന്‍ ഗില്ലിന്റെ 126 റണ്‍സ് എന്ന റെക്കോര്‍ഡ് ആണ് അഭിഷേക് ശര്‍മ പഴങ്കഥയാക്കിയത്.

അഭിഷേക് ശര്‍മ | പിടിഐ

ടി20ല്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗതയേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറി എന്ന നേട്ടവും അഭിഷേക് ശര്‍മയ്ക്ക് സ്വന്തം. 17 പന്തിലാണ് അഭിഷേക് ശര്‍മ അര്‍ധ സെഞ്ച്വറി തികച്ചത്.

അഭിഷേക് ശര്‍മ | പിടിഐ

അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ മുന്‍നിരയില്‍ യുവരാജ് സിങ് ആണ്. 2007ല്‍ ഇംഗ്ലണ്ടിനെതിരെ തന്നെ 12 പന്തില്‍ നിന്നാണ് യുവരാജ് സിങ് അര്‍ധ സെഞ്ച്വറി അടിച്ചത്.

അഭിഷേക് ശര്‍മ | പിടിഐ

ടി20ല്‍ ഏറ്റവുമധികം സിക്‌സുകള്‍ അടിച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും അഭിഷേകിന്റെ പേരിലാണ്. മുംബൈയില്‍ 13 സിക്‌സുകളാണ് അഭിഷേക് ബൗണ്ടറി കടത്തിയത്.

അഭിഷേക് ശര്‍മ | പിടിഐ

ശ്രീലങ്കയ്‌ക്കെതിരെ 10 സിക്‌സുകള്‍ അടിച്ച രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് ആണ് യുവതാരം മറികടന്നത്.

അഭിഷേക് ശര്‍മ | പിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക