ചർമം തിളങ്ങാൻ ഇനി പുറമെയുള്ള പരീക്ഷണം വേണ്ട, ഡയറ്റിൽ ചില മാറ്റങ്ങൾ വരുത്താം

സമകാലിക മലയാളം ഡെസ്ക്

ചർമം തിളങ്ങാൻ പല പരീക്ഷണങ്ങളും നടത്തുന്നവരാണ് നമ്മള്‍. എന്നാൽ ഇനി പുറമെയുള്ള പരീക്ഷണം മതിയാക്കി ഡയറ്റിൽ അൽപം ശ്രദ്ധിച്ചു തുടങ്ങാം. ആരോ​ഗ്യമുള്ള ചർമത്തിന് കൊളജൻ ഉൽപാദനം വളരെ പ്രധാനമാണ്. കൊളജൻ ഉൽപാദനത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ ഇതാ...

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങളില്‍ അടങ്ങിയ വിറ്റാമിന്‍ സി കൊളാജന്‍ നിര്‍മാണത്തിന് വളരെ അധികം സഹായിക്കും.

ബെറിപ്പഴങ്ങള്‍

വിറ്റാമിന്‍ സി ഉള്‍പ്പെടെയുള്ള ആന്റി-ഓക്‌സിഡന്റുകളുടെ കലവറയാണ് ബെറിപ്പഴങ്ങള്‍. ഇത് ചര്‍മത്തിന് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

ചീര

വിറ്റാമിന്‍ സി, ക്ലോറോഫില്‍ തുടങ്ങിയവ ചീരയിലുണ്ട്. ഇത് ചര്‍മത്തിലെ കൊളാജന്‍ നിര്‍മാണം വര്‍ധിപ്പിക്കും.

അവോക്കാഡോ

ആരോഗ്യകരമായ കൊഴുപ്പ് ധാരാളം അടങ്ങിയ അവോക്കാഡോ ചര്‍മത്തെ ജലാംശമുള്ളതാക്കുന്നു.

വെളുത്തുള്ളി

കൊളജന്‍ നിര്‍മാണത്തിന് ആവശ്യമായ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്.

മുട്ട

മുട്ടയില്‍ ധാരാളം പ്രോലൈന്‍ അടങ്ങിയിട്ടുണ്ട്. കൊളാജന്‍ നിര്‍മാണത്തിന് ആവശ്യമായ ഒരു പ്രധാനമായ അമിനോ ആസിഡ് ആണ് പ്രോലൈന്‍.

ഗ്രീന്‍ ടീ

ഇതില്‍ അടങ്ങിയ കാറ്റെച്ചിനുകൾ കൊളാജനെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കും.