ചാംപ്യന്‍സ് ട്രോഫി കിരീടം ഉയര്‍ത്തിയ നായകന്‍മാര്‍

സമകാലിക മലയാളം ഡെസ്ക്

ചാംപ്യന്‍സ് ട്രോഫിയുടെ 9ാം അധ്യായമാണ് ഇത്തവണ അരങ്ങേറുന്നത്

2013ൽ ഇന്ത്യ ചാംപ്യൻമാരായപ്പോൾ | എക്സ്

ഇതുവരെയായി എട്ട് ക്യാപ്റ്റന്‍മാര്‍ കിരീടമുയര്‍ത്തി. റിക്കി പോണ്ടിങ് രണ്ട് തവണ കിരീടം നേടി.

ഓസ്ട്രേലിയ ടീം | എക്സ്

ഒരു അധ്യായത്തില്‍ ഇന്ത്യയും ശ്രീലങ്കയും സംയുക്ത ചാംപ്യന്‍മാരുമായി

കിരീടവുമായി ധോനി | എക്സ്

1998- ആദ്യ എഡിഷന്‍ അരങ്ങേറിയ വര്‍ഷം. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സ് ക്രോണ്യെയാണ് കന്നി കിരീടം ഉയര്‍ത്തിയ ക്യാപ്റ്റന്‍

ഹാൻസി ക്രോണ്യെ | എക്സ്

2000- ഇന്ത്യയെ വീഴ്ത്തി ന്യൂസിലന്‍ഡ് കിരീടം സ്വന്തമാക്കി. സ്റ്റീഫന്‍ ഫ്‌ളമിങാണ് കിരീടം ഉയര്‍ത്തിയ കിവി നായകന്‍

സ്റ്റീഫൻ ഫ്ലെമിങ് | എക്സ്

2002- ഇന്ത്യയും ശ്രീലങ്കയും സംയുക്ത ചാംപ്യന്‍മാരായി. സൗരവ് ഗാംഗുലിയും സനത് ജയസൂര്യയുമായിരുന്നു കിരീടമുയര്‍ത്തിയ നായകന്‍മാര്‍

സൗരവ് ​ഗാം​ഗുലി | എക്സ്

2004- ഇംഗ്ലണ്ടിനെ വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് കിരീടം നേടി. ഇതിഹാസ താരം ബ്രയാന്‍ ലാറയായിരുന്നു വിന്‍ഡീസ് ക്യാപ്റ്റന്‍

ബ്രയാൻ ലാറ | എക്സ്

2006, 2009- തുടരെ രണ്ട് വട്ടമാണ് ഓസ്‌ട്രേലിയ കിരീടം ഉയര്‍ത്തിയത്. രണ്ട് തവണയും റിക്കി പോണ്ടിങാണ് ഓസീസ് ടീമിനെ നയിച്ചത്

റിക്കി പോണ്ടിങ് | എക്സ്

2013- സൗരവ് ഗാംഗുലിക്കു പിന്നാലെ കിരീടമുയര്‍ത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനായി ധോനി മാറി. ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ഇന്ത്യ രണ്ടാം കിരീടം ഉയര്‍ത്തിയത്

എംഎസ് ധോനി | എക്സ്

2017- ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക് ബസ്റ്ററായിരുന്നു ഈ അധ്യായത്തില്‍ ഫൈനല്‍. ഇന്ത്യയെ വീഴ്ത്തി പാക് ടീം കിരീടം നേടി. സര്‍ഫ്രാസ് അഹമദായിരുന്നു പാക് നായകന്‍

സർഫ്രാസ് അഹമദ് | എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക