സമകാലിക മലയാളം ഡെസ്ക്
മുന്‍പ് പ്രായമാകുന്നതിന്‍റെ ലക്ഷണമായാണ് തലയില്‍ നര കയറുന്നതിനെ കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 25 വയസാകുമ്പോഴും മുടിയില്‍ വെള്ളനിറം വീണു തുടങ്ങും. പാരിസ്ഥിതികമായ നിരവധി ഘടകങ്ങളും ജനിതക ഘടകവും അകാലനരയെ സ്വാധീനിക്കുന്നുണ്ട്.
മുടിക്ക് നിറം നല്‍കുന്ന മെലാനിന്‌റെ ഉല്‍പാദനം കുറയുന്നതാണ് നര വീഴുന്നതിനുള്ള പ്രധാനകാരണം. മെലാനിന്‌റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് ഡയറ്റില്‍ ഇവയെ ചേര്‍ക്കാം.
നെല്ലിക്ക
വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ പവര്‍ഹൗസ് ആണ് നെല്ലിക്ക. ഇത് മുടിയുടെ മെലാനിന്‍ പ്രൊഡക്ഷന്‍ വര്‍ധിപ്പിക്കുകയും മുടിയുടെ സ്വഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
വാല്‍നട്‌സ്
കോപ്പര്‍ ധാരാളം അടങ്ങിയ വാല്‍നട്‌സ് മെലാനിന്‍ പ്രൊഡക്ഷന്‍ വര്‍ധിപ്പിക്കുന്നു. ഇത് മുടിയുടെ സ്വഭാവിക നിറം നിലനിര്‍ത്താനും അകാലനര തടയാനും സഹായിക്കും.
കറിവേപ്പില
കറിവേപ്പില മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. ഇതില്‍ ആന്റിഓക്‌സിഡന്റുകളും അയേണും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ കരുത്ത് വര്‍ധിപ്പിക്കുന്നതിനൊപ്പം സ്വഭാവിക നിറം നിലനിര്‍ത്താനും സഹായിക്കും.
ചിയ സീഡ്
ചിയ വിത്തുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് സ്‌കാല്‍പിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അകാലനര തടയുകയും ചെയ്യുന്നു.
ചീര
ചീരയില്‍ അടങ്ങിയ ഫോളേറ്റ്, അയേണ്‍, വിറ്റാമിനുകള്‍ എന്നിവ സ്‌കാല്‍പ്പിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇത് ഹെയര്‍ ഫോളിക്കുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും അകാലനര തടയുകയും ചെയ്യുന്നു.
കറുത്ത എള്ള്
കറുത്ത എള്ള് കഴിക്കുന്നത് മെലാനിന്‍ പ്രോഡക്ഷന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇത് അകാലതര തടയാന്‍ സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക