സമകാലിക മലയാളം ഡെസ്ക്
സാധാരണ പഴങ്ങള്‍ പോലെ റോബസ്റ്റ പഴങ്ങള്‍ക്ക് പലപ്പോഴും വേണ്ടത്ര ഡിമാന്‍ഡ് കിട്ടാറില്ല. പച്ച റോബസ്റ്റകളാണ് കേരളത്തില്‍ സുലഭം. ഉള്ള് പഴുത്തതാണെങ്കിലും തൊലി പച്ച നിറത്തിലാകും കാണപ്പെടുക.
രുചിയില്‍ മാത്രമല്ല റോബസ്റ്റ പഴങ്ങള്‍ ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും മികച്ചതാണ്. ഉറക്കം മെച്ചപ്പെടുത്തുന്നതു മുതല്‍ കാന്‍സറിനെ ചെറുക്കാന്‍ വരെ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
ഉറക്കം
രാത്രി കിടക്കുന്നതിന് തൊട്ടുമുമ്പ് വാഴപ്പഴം കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. വാഴപ്പഴത്തിലുള്ള ട്രിപ്റ്റോഫാൻ മെലറ്റോണിന്‍ ഉല്‍പാദനത്തിന് സഹായിക്കും. ഇത് മികച്ച ഉറക്കം നല്‍കാന്‍ സഹായിക്കും.
ദഹനം
ദഹനത്തിന് ആവശ്യമായ ബൗണ്ട് ഫിനോളിക്‌സ് സംയുക്തങ്ങൾ വലിയ തോതിൽ റോബസ്റ്റയിൽ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ ആമാശയത്തിനും ചെറുകുടലിലെയും ഭക്ഷണങ്ങളുടെ ദഹനത്തിന് സഹായിക്കുന്നു. കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്‌ക്കും റോബസ്റ്റ നല്ലതാണ്.
ഹൃദയാരോഗ്യം
നേന്ത്രപ്പഴത്തിൽ അടങ്ങിയിരിക്കുന്നത് പോലെ തന്നെ പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് റോബസ്റ്റയും. കൂടാതെ റോബസ്റ്റയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദം നിലനിർത്താനും ഹൃദയമിടിപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു.
പ്രമേഹം
മധുരമുണ്ടെങ്കിലും റോബസ്റ്റയിൽ പഞ്ചസാരയുടെ അളവു കുറവാണ്. റോബസ്റ്റയിൽ പ്രതിരോധശേഷിയ്‌ക്ക് ആവശ്യമായ അന്നജം കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കും. ഗ്ലൈസെമിക്‌സ് കുറഞ്ഞ പഴം കൂടിയാണ് റോബസ്റ്റ.
ശരീരഭാരം
റോബസ്റ്റ വിശപ്പ് ശമിക്കാന്‍ സഹായിക്കും. വാഴപ്പഴത്തിലെ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിരിക്കുന്നു. കൂടാതെ ശരീരത്തിന് ആവശ്യമായ കലോറിയും പ്രധാനം ചെയ്യുന്നു.
കാൻസർ തടയും
ലുക്കീമിയ കോശങ്ങൾ വളരുന്നത് തടയുന്ന ലെക്റ്റിൻ റോബസ്റ്റയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കും. വാഴപ്പഴം കഴിക്കുന്നത് രക്താർബുദം വരാനുള്ള സാധ്യത കുറവാണെന്ന് മുന്‍ പഠനങ്ങള്‍ തെളിയിക്കുന്നു.