മുതിര്‍ന്നവര്‍ക്ക് മാസം 20,500 രൂപ വരുമാനം; ഇതാ ഒരു പോസ്റ്റ് ഓഫീസ് സ്‌കീം

സമകാലിക മലയാളം ഡെസ്ക്

മുതിര്‍ന്നവര്‍ക്ക് സുരക്ഷിതവും പ്രതിമാസം വരുമാനം ലഭിക്കുന്നതുമായ പോസ്റ്റ് ഓഫീസിന്റെ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം

സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമിന് 8.2 ശതമാനമാണ് പലിശ

30 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ വര്‍ഷം 2,46,000 രൂപയാണ് പലിശയായി ലഭിക്കുക

മാസംതോറും കണക്കാക്കിയാല്‍ 20,500 രൂപ വീതം ലഭിക്കും

നേരത്തെ 15 ലക്ഷമായിരുന്നു നിക്ഷേപ പരിധി. ഇതാണ് 30 ലക്ഷമാക്കി ഉയര്‍ത്തിയത്

അഞ്ചുവര്‍ഷമാണ് കാലാവധി. കാലാവധി കഴിഞ്ഞാല്‍ മൂന്ന് വര്‍ഷത്തേയ്ക്ക് കൂടി നീട്ടാം.

60 വയസിന് മുകളിലുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ ചേരാവുന്നതാണ്

55നും 60നും ഇടയില്‍ വിആര്‍എസ് എടുക്കുന്നവര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതില്‍ നിന്നുള്ള വരുമാനം നികുതി വിധേയമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക