അറിയാം പത്ത് മുൻനിര ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് മികച്ച നേട്ടം.

റാങ്കിങ്ങില്‍ ഇന്ത്യയില്‍ നിന്നുള്ള 65 സര്‍വകലാശാലകള്‍ ഇടംപിടിച്ചു

ആഗോള തലത്തിലെ മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബോംബെ ഐഐടി, ഡല്‍ഹി ഐഐടി എന്നിവയുടെ പ്രകടനമാണ് ശ്രദ്ധേയമായത്.

ഫെയ്സ്ബുക്ക്

ആഗോള തലത്തിലെ മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആണ് ഒന്നാം സ്ഥാനത്ത്.

ഫെയ്സ്ബുക്ക്

251-300 ബാന്‍ഡിലാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്. കഴിഞ്ഞവര്‍ഷം 201-250 ബാന്‍ഡിലായിരുന്നു. അതേസമയം മുന്‍വര്‍ഷത്തെ 55.9- 58.6ല്‍ നിന്ന് 53.7-55.7ലേക്ക് സ്‌കോര്‍ താഴ്ന്നു

ഫെയ്സ്ബുക്ക്

ഇന്ത്യയില്‍ നിന്നുള്ള മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ അണ്ണാ സര്‍വകലാശാലയും കോട്ടയത്തുള്ള മഹാത്മ ഗാന്ധി സര്‍വകലാശാല, സവിത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്റ് ടെക്‌നിക്കല്‍ സയന്‍സസ്, ശൂലിനി യൂണിവേഴ്‌സിറ്റി എന്നിവയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന് തൊട്ടുപിന്നില്‍. 401-500 ബാന്‍ഡിലാണ് ഈ നാലു സര്‍വകലാശാലകള്‍.

ഐഐടി ഇന്‍ഡോര്‍, യുപിഇഎസ് ഡെറാഡൂണ്‍ എന്നിവയും നേട്ടം ഉണ്ടാക്കി. അലിഗഡ് സര്‍വകലാശാല, അമിറ്റി സര്‍വകലാശാല എന്നിവ സ്ഥാനം നിലനിര്‍ത്തി.

ഫെയ്സ്ബുക്ക്

അതേസമയം റാങ്കിങ്ങില്‍ ജാമിയ മില്ലിയ ഇസ്ലാമിയ താഴോട്ടുപോയി. 501-600 ബാന്‍ഡിലേക്കാണ് ജാമിയ മില്ലിയ പിന്തള്ളപ്പെട്ടത്

ഫെയ്സ്ബുക്ക്

ശാസ്ത്ര സാങ്കേതിക മേഖലയിലെ ആഗോള മത്സരശേഷി പ്രകടിപ്പിച്ചുകൊണ്ട് ഐഐടി ബോംബെ, ഐഐടി ഡല്‍ഹി എന്നിവയും റാങ്കിങ്ങില്‍ മുന്നേറി.

ഫെയ്സ്ബുക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക