ലോകത്തില്‍ വലിയ ജനക്കൂട്ടം എത്തുന്ന ആഘോഷങ്ങള്‍ ഏതൊക്കെയെന്നറിയാമോ?

സമകാലിക മലയാളം ഡെസ്ക്

കോച്ചെല്ല: കാലിഫോര്‍ണിയയിലെ ഇന്‍ഡിഗോയിലുള്ള എംപയര്‍ പോളോ ക്ലബ്ബില്‍ നടക്കുന്ന വാര്‍ഷിക, സംഗീത കലാമേളയാണ് കോച്ചെല്ല. ഗോള്‍ഡന്‍ വോയ്‌സ് എന്ന സ്ഥാപനമാണ് ഇത് സംഘടിപ്പിക്കുന്നത്.

റിയോ കാര്‍ണിവല്‍: റിയോ ഡി ജനീറോയിലാണ് ഈ കാര്‍ണിവല്‍ നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കാര്‍ണിവല്‍ ആഘോഷമായി ഇത് കണക്കാക്കപ്പെടുന്നു. പ്രതിദിനം ഇരുപത് ദശലക്ഷം ആളുകള്‍ ആണ് ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നത്. 1723ലാണ് ആദ്യ കാര്‍ണിവല്‍ നടക്കുന്നത്.

കുംഭമേള: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന ഹിന്ദു തീര്‍ഥാടന സംഗമം. 6 അല്ലെങ്കില്‍ 12 വര്‍ഷത്തിലൊരിക്കല്‍ ആണ് കുംഭമേള നടക്കുന്നത്. ത്രിവേണി സംഗമത്തില്‍ മുങ്ങി പുണ്യസ്‌നാനം നടത്തുന്നതാണ് പ്രധാന ചടങ്ങ്.

കുംഭമേള / ട്വിറ്റര്‍ ചിത്രം

റോക്ക് ഇന്‍ റിയോ: റിയോ ഡി ജനീറോയിലെ സിറ്റി ഓഫ് റോക്കില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ബ്രസിലീയന്‍ സംഗീതമേളയാണ് റോക്ക് ഇന്‍ റിയോ. പിന്നീട് ഇത് ലിസ്ബണ്‍, റയല്‍ മാഡ്രിഡ്, ലാസ് വെഗാസ് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കും വ്യാപിച്ചു.

ഗ്ലാസ്റ്റണ്‍ബറി ഫെസ്റ്റിവല്‍: സമകാലിക സംഗീതത്തിന് പുറമെ നൃത്തം, കോമഡി, നാടകം, സര്‍ക്കസ്, കാബറേ, മറ്റ് കലകള്‍ എന്നിവയുണ്ടാകും. ഇംഗ്ലണ്ടിലെ സോമര്‍സെറ്റില്‍ വേനല്‍ക്കാലത്താണ് ഇത് നടക്കുന്നത്.

സമ്മര്‍ഫെസ്റ്റ്: വിസ്‌കോണ്‍സിനിലെ മില്‍വാക്കിയില്‍ നടക്കുന്ന ഒരു വാര്‍ഷിക സംഗീതോത്സവമാണ് സമ്മര്‍ഫെസ്റ്റ്. 1968ലാണ് ഇത് ആദ്യമായി നടക്കുന്നത്.

ടുമാറോലാന്‍ഡ്: വര്‍ഷാ വര്‍ഷം നടക്കുന്ന നൃത്ത സംഗീതമേളയാണ് ടുറാമോ ലാന്‍ഡ്. 2005ല്‍ ബെല്‍ജിയത്തിലാണ് ഇത് തുടക്കം കുറിക്കുന്നത്.

ഒക്ടോബര്‍ ഫെസ്റ്റ്: ലോകത്തിലെ ഏറ്റവും വലിയ ഫോക്‌ഫെസ്റ്റാണ് ഇത്. മ്യൂണിക്കില്‍ സെപ്തംബര്‍ മധ്യമോ ഒക്ടോബറിലെ ആദ്യ ഞായറാഴ്ചയോ ആണ് ഇത് നടക്കുന്നത്.

സോങ്ക്രാന്‍: തായ്പുതുവത്സരം ആണ് ഇത്. ഇതിനോടനുബന്ധിച്ച് നടത്തുന്ന ഫെസ്റ്റിവലാണിത്.

ഇലക്ടിക് ഡെയ്‌സികാര്‍ണിവല്‍: ഇഡിസി എന്നറിയപ്പെടുന്ന ഇലക്ട്രിക് ഡെയ്‌സി കാര്‍ണിവല്‍. മെയ് മാസത്തിലാണ് ഇത് നടക്കുന്നത്. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഇലക്ട്രോണിക് നൃത്ത സംഗീതമേളയാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക