177 റണ്‍സ്, സാദ്രാന്റെ നേട്ടങ്ങള്‍!

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ടിനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ സെഞ്ച്വറി നേടി അപൂര്‍വ നേട്ടം തൊട്ട് അഫ്ഗാനിസ്ഥാന്‍ ബാറ്റര്‍ ഇബ്രാഹിം സാദ്രാന്‍.

ഇബ്രാഹിം സാ​ദ്രാൻ | എപി

ഇംഗ്ലണ്ടിനെതിരെ ഏകദിന ക്രിക്കറ്റില്‍ ഒരു ഏഷ്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോര്‍ഡ് ഇനി ഇബ്രാഹിം സാദ്രാന്.

എപി

പാകിസ്ഥാന്‍ ബാറ്റര്‍ ബാബര്‍ അസമിന്റെ റെക്കോര്‍ഡാണ് (158) താരം പഴങ്കഥയാക്കിയത്.

എപി

ഇംഗ്ലണ്ടിനെ തകര്‍ത്ത് അഫ്ഗാന്‍ സെമി പ്രതീക്ഷ സജീവമാക്കിയപ്പോള്‍ നിര്‍ണായകമായത് ഇബ്രാഹിം സാദ്രാന്‍ നേടിയ സെഞ്ച്വറിയാണ്.

എപി

താരം 146 പന്തില്‍ 12 ഫോറും 6 സിക്‌സും സഹിതം 177 റണ്‍സെടുത്തു.

എപി

ചാംപ്യന്‍സ് ട്രോഫി ചരിത്രത്തില്‍ സെഞ്ച്വറിയടിക്കുന്ന ആദ്യ അഫ്ഗാന്‍ താരം കൂടിയായി സാദ്രാന്‍ മാറി.

എപി

ചാംപ്യന്‍സ് ലീഗിലെ ഒരു ബാറ്ററുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോര്‍ഡും ഇബ്രാഹിം സാദ്രാനു തന്നെ.

എപി

ഇംഗ്ലണ്ടിനെതിരെ ഒരു ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറില്‍ മൂന്നാം സ്ഥാനത്തും സാദ്രാനെത്തി.

എപി

189 റണ്‍സ് വീതം നേടിയ വിവിയന്‍ റിച്ചാര്‍ഡ്‌സ്, മാര്‍ട്ടിന്‍ ഗപ്റ്റില്‍ എന്നിവരുടെ പേരിലാണ് ഇംഗ്ലണ്ടിനെതിരെ മികച്ച വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡ്.

എപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക