സമകാലിക മലയാളം ഡെസ്ക്
വിജയത്തിളക്കത്തിൽ
'ഡ്രാഗൺ' എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണിപ്പോൾ നടി അനുപമ പരമേശ്വരൻ.
തിയറ്ററുകളിൽ
ഈ മാസം 21 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്.
സാരിൽ മനം കവർന്ന്
ഇപ്പോഴിതാ സാരിയിലുള്ള തന്റെ മനോഹരമായ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് അനുപമ.
ഓറഞ്ച് നിറത്തിലെ
ഓറഞ്ച് നിറത്തിലെ സാരിയ്ക്കൊപ്പം ഡിസൈനർ ബ്ലൗസും അനുപമയുടെ അഴക് ഇരട്ടിയാക്കി.
കല്ലുകൾ പതിപ്പിച്ച ആഭരണങ്ങൾ
കല്ലുകളും മുത്തുകളും പതിപ്പിച്ച മാലയും കമ്മലുമാണ് ലുക്കിനായി അനുപമ തിരഞ്ഞെടുത്തിരിക്കുന്നത്.
ഹെയർ സ്റ്റൈൽ
ഹെയർ സ്റ്റൈലിൽ വലിയ പരീക്ഷണങ്ങളൊന്നും അനുപമ നടത്തിയിട്ടില്ല. മുല്ലപ്പൂ മാല കൊണ്ട് നടി മുടി അലങ്കരിച്ചിട്ടുണ്ട്.
ക്യാപ്ഷൻ
ഇത്തവണ അനുപമയുടെ ചിത്രങ്ങളേക്കാൾ കൂടുതൽ നടി നൽകിയിരിക്കുന്ന ക്യാപ്ഷനിലാണ് ആരാധകരുടെ കണ്ണുടക്കിയിരിക്കുന്നത്. 'നദിയേ നദിയേ കാതൽ നദിയേ നീയും പെന്താനെ...'എന്നാണ് അനുപമ ക്യാപ്ഷൻ കുറിച്ചിരിക്കുന്നത്.
പുതിയ സിനിമകൾ
ദ് പെറ്റ് ഡിറ്റക്ടീവ്, ജെഎസ്കെ തുടങ്ങിയ ചിത്രങ്ങളാണ് അനുപമയുടേതായി മലയാളത്തിൽ പുറത്തുവരാനുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക