സമകാലിക മലയാളം ഡെസ്ക്
ദിവസവും രാവിലെ വെള്ളത്തില്‍ കുതിര്‍ത്ത ബദാം കഴിക്കുന്നതു കൊണ്ട് ഒന്നല്ല ഏഴുണ്ട് ഗുണങ്ങളുണ്ട്. പ്രോട്ടീൻ കൊണ്ട് സമ്പുഷ്ടമായ ബദാമിൽ ധാരാളം ഫൈബർ, വിറ്റാമിൻ ഇ, ഒമേഗ 2 ഫാറ്റി ആസിഡുകൾ, ആന്റി ഓക്‌സിഡന്റുകൾ എന്ന അടങ്ങിയിട്ടുണ്ട്.
ദഹനം
കുതിർത്ത ബദാം കഴിക്കുന്നത് ശരീരത്തിലെ ദഹനപ്രക്രിയ എളുപ്പമാക്കും. കുതിർക്കുമ്പോൾ ഫൈറ്റിക് ആസിഡ് നഷ്ടപ്പെടുകയും ബദാമിലെ പോഷകങ്ങളുടെ ജൈവ ലഭ്യത കൂടുകയും ചെയ്യും. ഇത് പോഷകങ്ങളുടെ ആഗിരണം വര്‍ധിപ്പിക്കുന്നു.
ശരീരഭാരം
ഫൈബർ, പ്രോട്ടീൻ എന്നയുടെ കലവറയാണ് ബദാം. ഇത് വയറിന് ദീര്‍ഘനേരം സംതൃപ്തി നല്‍കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കുന്നു.
തലച്ചോറിന്റെ പ്രവർത്തനം
ബദാമിൽ അടങ്ങിയ 'വിറ്റാമിൻ ഇ' തലച്ചോറിൻറെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കുതിർക്കുമ്പോൾ ബദാമിലെ വിറ്റാമിൻ ഇയുടെ ജൈവ ലഭ്യത കൂടുന്നു.
കൊളസ്‌ട്രോൾ
ബദാം കുതിർത്ത് കഴിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ബദാം മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ ഉറവിടമാണ്. ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനും സഹായിക്കും.
രക്തത്തിലെ പഞ്ചസാര
ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും. ഇതിൽ അടങ്ങിയ മഗ്നീഷ്യം, രക്തപ്രവാഹത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാൻ സഹായിക്കുന്നു.
ചർമ സംരക്ഷണം
ദിവസവും കുതിർത്ത ബദാം കഴിക്കുന്നത് ചർമത്തെ ചെറുപ്പവും കൂടുതൽ തിളക്കവുമുള്ളതാക്കാൻ സഹായിക്കും. കുതിർത്ത ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ചർമം ഈർപ്പമുള്ളതാക്കുന്നു. ചർമത്തെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളും ബദാമിൽ അടങ്ങിയിട്ടുണ്ട്.
മുടിയുടെ ആരോഗ്യം
കുതിർത്ത ബദാം മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ ബയോട്ടിൻറെ മികച്ച ഉറവിടമാണ്, ഇത് പ്രോട്ടീനുകളുടെയും കൊഴുപ്പുകളുടെയും ദഹനത്തിനും സഹായിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക