സമകാലിക മലയാളം ഡെസ്ക്
ഓർമ്മ, ചിന്ത, പെരുമാറ്റം എന്നിവയെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഡിമെൻഷ്യ. ജനിതകം, പാരിസ്ഥിതിക ഘടകങ്ങൾ, ജീവിതശൈലി എന്നിവ ഡിമെൻഷ്യയുടെ സാധ്യത വർധിപ്പിക്കാം.
പ്രായമായവരിൽ മാത്രമല്ല, ചെറുപ്പക്കാരിലും ഡിമെൻഷ്യ സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ഡിമെൻഷ്യയിലേക്ക് നയിക്കുന്ന ചില ജീവിതശൈലി ഘടകങ്ങൾ.
അലസമായ ജീവിതശൈലി
ശാരീരികമായി സജീവമാകുകയോ വ്യായാമമോ ഇല്ലതെയിരിക്കുന്നത് ഡിമെൻഷ്യ സാധ്യത വർധിപ്പിക്കാം. ദിവസവും വ്യായാമം ചെയ്യുന്നത് ഡിമെൻഷ്യ സാധ്യത കുറയ്ക്കാമെന്ന് മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യവും മാനസിക സമ്മർദവും ഒഴിവാക്കാൻ സഹായിക്കും.
അനാരോഗ്യകരമായ ഭക്ഷണക്രമം
പ്രോസസ്ഡ് ഫുഡും പഞ്ചസാരയും ആരോഗ്യകരമല്ലാത്ത കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത് കുടലിനെ മാത്രമല്ല തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിക്കാം. ഇത് കാലക്രമേണ ഡിമെൻഷ്യയ്ക്കുള്ള കാരണമാകാം.
വിട്ടുമാറാത്ത സമ്മർദം
വിട്ടുമാറത്ത മാനസിക സമ്മർദം ശരീരത്തിൽ സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ ഉൽപാദനം വർധിപ്പിക്കും. സ്ട്രെസ് ഹോർമോൺ പതിവായി വർധിക്കുന്നത് തലച്ചോറിൽ വീക്കം ഉണ്ടാകാനും തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കാനും കാരണമാകും. ഇത് കാലക്രമേണ ഡിമെൻഷ്യയ്ക്ക് കാരണമാകാം.
ഏകാന്തത
ഏകാന്തത, സാമൂഹിക അസമത്വം തുടങ്ങിയവ ഡിമെൻഷ്യയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന അടുത്തിടെ നടന്ന പഠനങ്ങൾ തെളിയിക്കുന്നു. ഇത് മാനസികസമ്മർദം ഇരട്ടിയാക്കുന്നതോടെ തലച്ചോറിന്റെ പ്രവർത്തനത്തെ ഇത് ബാധിക്കും.
ഉറക്കമില്ലായ്മ
ദിവസവും മതിയായ ഉറക്കം ലഭിക്കാത്തത് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാം. ഉറക്കമില്ലായ്മ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും കാലക്രമേണ ഡിമെൻഷ്യയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക