2024ല്‍ കാര്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ്, വിറ്റത് 43 ലക്ഷം, നമ്പര്‍ വണ്‍ മാരുതി തന്നെ

സമകാലിക മലയാളം ഡെസ്ക്

2024ല്‍ കാര്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ്.43 ലക്ഷം കാറുകളാണ് വിറ്റഴിച്ചത്

2023ലെ 41.1 ലക്ഷം കാറുകളുടെ വില്‍പ്പന റെക്കോര്‍ഡ് ആണ് പഴങ്കഥയായത്

എസ് യുവി ഡിമാന്‍ഡ് വര്‍ധിച്ചതും ഗ്രാമീണ മേഖലയില്‍ ആവശ്യകത ഉയര്‍ന്നതുമാണ് 2024ല്‍ വളര്‍ച്ചയെ സഹായിച്ചത്

പതിവ് പോലെ മാരുതി സുസുക്കിയാണ് കഴിഞ്ഞവര്‍ഷം ഏറ്റവുമധികം കാറുകള്‍ വിറ്റഴിച്ചത്

2024ല്‍ മാരുതി സുസുക്കി 17,90,977 കാറുകളാണ് വിറ്റത്.

കാര്‍ വില്‍പ്പനയില്‍ ആറുവര്‍ഷം മുന്‍പുള്ള റെക്കോര്‍ഡും മാരുതി മറികടന്നു. 2018ല്‍ വിറ്റ 17,26,661 കാറുകള്‍ എന്ന റെക്കോര്‍ഡ് ആണ് പഴങ്കഥയാക്കിയത്

ഹ്യുണ്ടായ് മോട്ടോര്‍ ആണ് കാര്‍ വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്ത്. 2024ല്‍ 6,05,433 കാറുകളാണ് ഹ്യുണ്ടായ് വിറ്റഴിച്ചത്.

ടാറ്റ മോട്ടോഴ്‌സ് 5.65 ലക്ഷം കാറുകളാണ് വിറ്റത്. എസ് യുവിയുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും ആവശ്യകത ഉയര്‍ന്നതാണ് ടാറ്റ മോട്ടോഴ്‌സിന് ഗുണമായത്

ടൊയോട്ട 3,26,329, കിയ ഇന്ത്യ 2,55,038, എന്നിവരാണ് 2024ലെ കാര്‍ വില്‍പ്പനയില്‍ തൊട്ടുപിന്നില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക