സമകാലിക മലയാളം ഡെസ്ക്
ഹോളിവുഡിലെ തിരക്കേറിയ ദമ്പതികളാണെങ്കിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും സമയം കണ്ടെത്താറുണ്ട്.
ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത് താരദമ്പതിമാരുടെ ന്യൂഇയര്‍ വെക്കേഷന്‍ ചിത്രങ്ങളാണ്.
ഭര്‍ത്താവ് നിക്ക് ജൊനാസിനും മകള്‍ മാള്‍ട്ടി മറിക്കുമൊപ്പമായിരുന്നു താരത്തിന്റെ അവധി ആഘോഷം.
നോര്‍ത്ത് അമേരിക്കയിലെ ടര്‍ക്‌സ്- കൈകോസ് ദ്വീപാണ് ന്യൂയര്‍ ആഘോഷത്തിനായി തെരഞ്ഞെടുത്തത്.
കടല്‍ക്കരയില്‍ നിന്നും മറ്റുമുള്ള നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
കൂട്ടത്തില്‍ ആരാധകരുടെ മനം കവര്‍ന്നത് പ്രിയങ്കയുടെ മാലയിലാണ്. മകള്‍ മാള്‍ട്ടിയുടെ പേര് കോര്‍ത്ത മാലയാണ് താരം അണിഞ്ഞിരുന്നത്.
'സന്തോഷവും സമാധാനവും സമൃദ്ധിയുമാണ് 2025ല്‍ ലക്ഷ്യമിടുന്നത്. ഞങ്ങളെല്ലാവരും ഈ പുതുവര്‍ഷം സമൃദ്ധമായി തുടങ്ങി. എന്റെ കുടുംബത്തോടൊപ്പം ചെലഴിക്കാന്‍ സാധിച്ചതില്‍ സന്തോഷം.'- എന്നാണ് പ്രിയങ്ക കുറിച്ചത്.
നിരവധി ആരാധകരാണ് താരത്തിന് പുതുവര്‍ഷ ആശംസകളുമായി എത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക