സമകാലിക മലയാളം ഡെസ്ക്
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാന്‍ മസൂദും ബാബര്‍ അസമും.
ചരിത്ര നേട്ടത്തിലേക്കാണ് ഇരുവരും ബാറ്റ് വീശിയത്. ഓപ്പണിങ് വിക്കറ്റില്‍ 205 റണ്‍സ് ചേര്‍ത്തു.
ഇരട്ട സെഞ്ച്വറി നേട്ടത്തോടെ 18 വര്‍ഷം പഴക്കമുള്ള ഒരു റെക്കോര്‍ഡും ഇരുവരും തിരുത്തി.
ഇന്ത്യന്‍ ഓപ്പണിങ് സഖ്യമായിരുന്ന വസിം ജാഫര്‍- ദിനേഷ് കാര്‍ത്തിക് സഖ്യം 2007ല്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് ഇരുവരും തിരുത്തിയത്.
ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു ഏഷ്യന്‍ ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടിന്റെ റെക്കോര്‍ഡാണ് ഇരുവരും സ്വന്തമാക്കിയത്.
ജാഫര്‍- കാര്‍ത്തിക് സഖ്യം 153 റണ്‍സെടുത്തതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ഇരു റെക്കോര്‍ഡുകളും കേപ് ടൗണിലെ സ്റ്റേഡിയത്തില്‍ തന്നെയായി എന്നതും ശ്രദ്ധേയം.
ചരിത്രത്തിലാദ്യമായാണ് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏഷ്യന്‍ ഓപ്പണിങ് സഖ്യം 200നു മുകളില്‍ ഓപ്പണിങില്‍ നേടുന്നത്.
ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്ഥാന്റെ ഏറ്റവും ഉര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടും ഇതുതന്നെ.
ഷാന്‍ മസൂദ് സെഞ്ച്വറി നേടി. താരം 102 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു.
ബാബര്‍ അസം 81 റണ്‍സെടുത്തു പുറത്തായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക