സമകാലിക മലയാളം ഡെസ്ക്
ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമയ്ക്ക് അപൂര്‍വ നേട്ടം
പാകിസ്ഥാനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരിയാണ് നേട്ടം
ടെസ്റ്റ് ടീം നായകനായി ബവുമ വന്ന ശേഷം പ്രോട്ടീസ് 9 ടെസ്റ്റുകള്‍ കളിച്ചു. അതില്‍ എട്ടിലും വിജയം.
ഇതുവരെ ബവുമ നയിച്ച ടീം പരാജയം നേരിട്ടിട്ടില്ല.
74 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ടീം ഈ നേട്ടത്തിലെത്തുന്നത്.
നേട്ടം സ്വന്തമാക്കുന്ന ഏറ്റവും മികച്ച രണ്ടാമത്തെ നായകനായും ബവുമ മാറി.
ഇംഗ്ലണ്ട് ക്യാപ്റ്റനായിരുന്ന പെര്‍സി ചാപ്മാന്‍ 1921ല്‍ നായകനായ ശേഷം തുടരെ 9 ടെസ്റ്റുകള്‍ ജയിച്ചിരുന്നു.
ക്യാപ്റ്റനായ ശേഷം 9 ടെസ്റ്റുകള്‍ കളിച്ച് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന നായകന്‍മാരുടെ പട്ടികയില്‍ ബവുമയും ഇടം കണ്ടു. ഓസ്‌ട്രേലിയന്‍ നായകന്‍മാരായിരുന്ന വാര്‍വിക്ക് ആംസ്‌ട്രോങ്, ലിന്‍ഡ്‌സെ ഹസറ്റ് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.
പാകിസ്ഥാനെതിരായ പോരാട്ടം തൂത്തുവാരി ദക്ഷിണാഫ്രിക്ക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മികച്ച പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്ക- ഓസ്‌ട്രേലിയ ക്ലാസിക്ക് പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക