സമകാലിക മലയാളം ഡെസ്ക്
തകർപ്പൻ ഡാൻസ്
വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും തകർപ്പൻ നൃത്തചുവടുകളിലൂടെയും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടനാണ് ഹൃത്വിക് റോഷൻ.
പിറന്നാൾ
ഇന്ന് ഹൃത്വിക്കിന്റെ 51 -ാം പിറന്നാളാണ്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകൾ നേരുന്നത്.
റീ റിലീസ്
പിറന്നാളിനോടനുബന്ധിച്ച് താരത്തിന്റെ ആദ്യ ചിത്രമായ കഹോ നാ പ്യാര്‍ ഹേ തിയറ്ററുകളിൽ റീ റിലീസ് ചെയ്തിരിക്കുകയാണിന്ന്. ഹൃത്വിക്കിന്റെ കരിയർ തന്നെ മാറ്റി മറിച്ച സിനിമകളിലൂടെ.
ക്രിഷ്
ഹൃത്വിക് റോഷനെ ബോളിവുഡ് സൂപ്പർ ഹീറോ ആക്കി മാറ്റിയ ചിത്രമായിരുന്നു കൃഷ്. 2006 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ പ്രിയങ്ക ചോപ്രയായിരുന്നു നായിക.
ധൂം 2
തികച്ചും വ്യത്യസ്തമാർന്ന വേഷമായിരുന്നു ധൂം 2വിലെ ഹൃത്വിക്കിന്റേത്. താരത്തിന്റെ ആക്ഷൻ സീനുകളും ഡാൻസുമെല്ലാം കൈയ്യടി നേടി.
വാർ
ഹൃത്വിക് റോഷനും ടൈഗർ ഷ്റോഫും ഒരുമിച്ചെത്തി ബോക്സോഫീസ് റെക്കോഡുകൾ വാരിക്കൂട്ടിയ ചിത്രമായിരുന്നു ഇത്. ബോളിവുഡിലെ ഏറ്റവും വിജയകരമായ ആക്ഷൻ ചിത്രങ്ങളിലൊന്നായി ചിത്രം മാറുകയും ചെയ്തു.
കോയി മിൽ ഗയ
മാനസിക വൈകല്യമുള്ള രോഹിത് എന്ന ചെറുപ്പക്കാരനായി അക്ഷരാർഥത്തിൽ ഹൃത്വിക് ഞെട്ടിച്ച ചിത്രമായിരുന്നു ഇത്. ഇന്നും ഈ ചിത്രത്തിന് ആരാധകരേറെയാണ്.
ജോധാ അക്ബർ
അക്ബർ ചക്രവർത്തിയായി ഹൃത്വിക് പ്രേക്ഷക മനം കവർന്ന ചിത്രമാണ് ജോധാ അക്ബർ. ഐശ്വര്യ റായ് ആയിരുന്നു ചിത്രത്തിലെ നായിക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക