സമകാലിക മലയാളം ഡെസ്ക്
സുരക്ഷയും വിശ്വാസവുമുള്ള ഒരു പോസ്റ്റ് ഓഫീസ് സേവിങ്‌സ് പദ്ധതിയാണ് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്
7.7 ശതമാനം വാര്‍ഷിക പലിശയാണ് പദ്ധതി അനുസരിച്ച് ലഭിക്കുക.
ടാക്‌സ് സേവിങ്ങിനും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ലഘുസമ്പാദ്യ പദ്ധതിയാണിത്. ആദായനികുതി നിയമത്തിലെ 80സി പ്രകാരമാണ് നികുതി ഇളവ് ലഭിക്കുക.
അഞ്ചുവര്‍ഷത്തെ കാലയളവിലാണ് പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ സാധിക്കുക.
ഏറ്റവും കുറഞ്ഞത് ആയിരം രൂപയില്‍ നിക്ഷേപം ആരംഭിക്കാന്‍ സാധിക്കും, പരമാവധി നിക്ഷേപതുകയ്ക്ക് പരിധിയില്ല
പത്തുവയസിന് മുകളിലുള്ളവര്‍ക്ക് സ്വന്തം പേരില്‍ നിക്ഷേപ പദ്ധതിയില്‍ ചേരാവുന്നതാണ്. ഈ നിക്ഷേപ പദ്ധതിക്ക് കീഴില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ തുടങ്ങാവുന്നതുമാണ്.
6.50 ലക്ഷം രൂപ 5 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍, 7.7 ശതമാനം നിരക്കില്‍ പലിശയില്‍ നിന്ന് മാത്രം 2,91,872 രൂപ ലഭിക്കും.
പലിശയിനത്തിലുള്ള 2,91,872 രൂപയും നിക്ഷേപതുകയും കൂടി ഉള്‍പ്പെടുമ്പോള്‍, ആകെ 9,41,872 രൂപ റിട്ടേണായി ലഭിക്കുന്നതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക