സമകാലിക മലയാളം ഡെസ്ക്
സംഗീത ലോകത്തിന് തീരാനഷ്ടം തീർത്താണ് ഭാവഗായകൻ പി ജയചന്ദ്രൻ വിടപറഞ്ഞത്.
പ്രിയഗായകൻ അഭിനയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്.
1979ല്‍ റിലീസ് ചെയ്ത ഒ രാമദാസിന്റെ കൃഷ്ണപ്പരുന്തിലൂടെയാണ് അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്.
സിനിമ വന്‍ പരാജയമായതോടെ സംഗീതസംവിധായകന്‍ ജി ദേവരാജന്‍ ഉള്‍പ്പടെയുള്ളവര്‍ ജയചന്ദ്രനെ ചീത്തവിളിച്ചു.
അറിയാവുന്ന പണി ചെയ്താല്‍പോരെ എന്നായിരുന്നു ദേവരാജന്റെ ചോദ്യം.
ഇനി അഭിനയത്തിലേക്ക് ഇല്ലെന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ് ഹരിഹരനും എം ടി വാസുദേവന്‍ നായരും നഖക്ഷതത്തില്‍ അഭിനയിക്കാനായി വിളിക്കുന്നത്.
ഇരുവരുടേയും പ്രോത്സാഹനത്തില്‍ ജയചന്ദ്രന്‍ ചിത്രത്തില്‍ അഭിനയിച്ചു.
വി കെ പ്രകാശിന്റെ ട്രിവാൻഡ്രം ലോഡ്ജിലാണ് പിന്നീട് ജയചന്ദ്രന്‍ അഭിനയിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക