സമകാലിക മലയാളം ഡെസ്ക്
അൽഷിമേഴ്സിനെ പ്രതിരോധിക്കുന്നതിൽ പോഷകാഹാരത്തിന്റെ പങ്ക് വലുതാണ്. ഒമേഗ 3-ഫാറ്റി ആസിഡുകൾ, ആന്റിഓക്സിഡന്റുകൾ തുടങ്ങിയവ അടങ്ങിയ സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ അൽഷിമേഴ്സ് സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ഗ്രീന്‍ ടീ
ഓര്‍മശക്തി, ഏകാഗ്രത എന്നിവ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള പോളിഫിനോളുകളും കാറ്റെച്ചിനുകളും ഓക്‌സിഡേറ്റീവ് സമ്മര്‍ദം കുറയ്ക്കാനും തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കാനും സഹായിക്കും.
മഞ്ഞള്‍
മഞ്ഞളില്‍ അടങ്ങിയ കുര്‍കുമിന്‍ ആന്റി-ഓക്‌സിഡന്റ്, ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയതാണ്. ഇത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. വീക്കം കുറയ്ക്കാനും വൈജ്ഞാനിക തകര്‍ച്ച കുറയ്ക്കാനും സഹായിക്കും.
വാല്‍നട്ട്
വാല്‍നട്ടില്‍ ഒമേഗ-3ഫാറ്റി ആസിഡുകളും പോളിഫിനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ വീക്കം കുറച്ച് നാഡികള്‍ക്ക് സംരക്ഷണം നല്‍കുന്നു. വൈജ്ഞാനിക തകര്‍ച്ചയും ന്യൂറോളജിക്കല്‍ വൈകല്യങ്ങളും കുറയ്ക്കാന്‍ സഹായിക്കും.
മത്സ്യം
സാല്‍മണ്‍ പോലുള്ള മത്സ്യങ്ങളില്‍ തലച്ചോറിന് ആവശ്യമായ ഒമേഗ 3-ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓര്‍ശക്തി സംരക്ഷിക്കാന്‍ സഹായിക്കും. വൈജ്ഞാനിക തകര്‍ച്ച കുറയ്ക്കാനും ന്യൂറോളജിക്കല്‍ വൈകല്യങ്ങളില്‍നിന്ന് സംരക്ഷണം നല്‍കാനും സഹായിക്കും.
ചീര
ഫോലേറ്റ്, വിറ്റാമിന്‍ കെ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമൃദ്ധമാണ് ചീര. ഇത് ഓര്‍മശക്തി വര്‍ധിപ്പിച്ചു കൊണ്ട് വൈജ്ഞാനിക തകര്‍ച്ചയെ പ്രതിരോധിക്കാന്‍ സഹായിക്കും. കൂടാതെ വാര്‍ദ്ധക്യം, ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം എന്നിവ കാരണം ഉണ്ടാകുന്ന തലച്ചോറിലെ കോശങ്ങളുടെ കോടുപാടുകള്‍ കുറയ്ക്കാനും സഹായിക്കും.
ഡാര്‍ക്ക് ചോക്ലേറ്റ്
ഡാര്‍ക്ക് ചോക്ലേറ്റില്‍ ഫ്ലവനോയിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ഓക്‌സിഡേറ്റീവ് സമ്മര്‍ദം ഒഴിവാക്കുന്നതിലൂടെ വൈജ്ഞാനിക തകര്‍ച്ച കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക